HOME
DETAILS

റുഖിയവധം: പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു

  
backup
December 31, 2016 | 2:17 AM

%e0%b4%b1%e0%b5%81%e0%b4%96%e0%b4%bf%e0%b4%af%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%b8%e0%b5%8d

വേങ്ങര: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണമംഗലത്ത് വാളക്കുടയില്‍ പൂഴിക്കുന്നത്ത് അബ്ദുല്ലക്കുട്ടിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് ഹാജരാക്കി. ഇന്നലെ രാവിലെ 11ന് മലപ്പുറം സി.ഐ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച അരിവാള്‍ പ്രതി വീടിന്റെ പിന്‍ഭാഗത്ത് നിന്ന് പൊലിസിന് എടുത്തുകൊടുത്തു. കൊലക്ക് ഉപയോഗിച്ച കത്തിയില്‍ രക്തകറ പറ്റിയിരുന്നു.കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു കൃത്യം നടന്നത്. കൊല്ലപ്പെട്ട റുഖിയ ഇയാളുടെ ആദ്യ ഭാര്യയാണ്. രണ്ടാം ഭാര്യയേയും മക്കളെയും മുറിക്കു പുറത്താക്കി വാതിലടച്ചു കുറ്റിയിട്ടാണ് ഇയാള്‍ കൃത്യം ചെയ്തത്.
ഓടിക്കൂടിയ അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്ന് റുഖിയയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. അതിനിടെ റുഖിയയുടെ മൃതദേഹം സ്വദേശമായ ചൂരല്‍മലയില്‍ ഖബറടക്കി. ഇപ്പോഴുള്ള രണ്ടു ഭാര്യമാരെ കൂടാതെ ഇയാള്‍ക്ക് നേരത്തെ മറ്റു രണ്ടു ഭാര്യമാരുമുണ്ടായിരുന്നതായി സൂചനയുണ്ട്. കൊല്ലപ്പെട്ട റുഖിയക്ക് ഇയാളില്‍ മക്കളില്ല. വയനാട് ചൂരല്‍മല സ്വദേശിനിയാണ് റുഖിയ. തന്റെ സ്വദേശമായ ചൂരല്‍ മലയിലേക്ക് പോവാന്‍ തുനിഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നും സൂചനയുണ്ട്. വ്യാഴായ്ച്ച മലപ്പുറം സി.ഐ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നാട്ടുകാരുമായി വലിയ ബന്ധം പുലര്‍ത്താതിരുന്ന അബ്ദുല്ലകുട്ടി ദീര്‍ഘകാലം വയനാട്ടിലായിരുന്നു. അവിടെ നിന്നാണ് റുഖിയയെ വിവാഹം കഴിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  21 days ago
No Image

കുംഭമേള പെണ്‍കുട്ടിയുടെ വിവാഹക്കേസ്; മുഹമ്മദ് ഫര്‍മാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

Kerala
  •  21 days ago
No Image

അരീക്കോട് വന്‍ ലഹരിവേട്ട; 254 ഗ്രാം എം.ഡി.എം.എയും 5 ലക്ഷം രൂപയുമായി മുഖ്യ വിതരണക്കാരന്‍ പിടിയില്‍

Kerala
  •  21 days ago
No Image

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു;  അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച് പിതാവ് 

Kerala
  •  21 days ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; മുന്‍ എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

Kerala
  •  21 days ago
No Image

'തെല്‍അവീവിലെ വളര്‍ത്തുമൃഗത്തിന് യു.എസ് മൂക്കുകയറിടണം, ഇല്ലെങ്കില്‍...' താക്കീതുമായി ഇറാന്‍

International
  •  21 days ago
No Image

ഇരട്ട ഗോളിൽ ബ്രസീലിയൻ ഇതിഹാസത്തെ വീഴ്ത്തി ഇംഗ്ലീഷ് നായകൻ; ചരിത്രത്തിൽ ആറാം തമ്പുരാനായി ഹാരി കെയ്ൻ!

Football
  •  21 days ago
No Image

ഇതിഹാസത്തിന്റെ റെക്കോർഡും തകർത്തു; 72 വർഷത്തെ ചരിത്രം തിരുത്തി ഹാലൻഡ്

Football
  •  21 days ago
No Image

  15 രേഖകള്‍ ഹാജരാക്കിയിട്ടും വിദേശി; പൗരത്വം തെളിയിക്കാനാകാതെ അസം സ്വദേശി. ഹൈക്കോടതിയും കയ്യൊഴിഞ്ഞു

National
  •  21 days ago
No Image

ലെജൻഡ്സ് ഗെയിം; പോർച്ചുഗൽ x ക്രൊയേഷ്യ

Football
  •  21 days ago