HOME
DETAILS
MAL
പയ്യന്നൂരില്‍ ഡോട്ട് എക്‌സിബിഷനു തുടക്കം
backup
December 31 2016 | 03:12 AM
പയ്യന്നൂര്‍: ഫെയ്‌സ്ബുക്ക് കലാകാരന്മാരുടെ കൂട്ടായ്മയായ എക്‌സോട്ടിക് ഡ്രീംസിന്റെ നേതൃത്വത്തിലുള്ള ഡോട്ട് കാരിക്കേച്ചര്‍ എക്‌സിബിഷന് തുടക്കമായി. കുത്തിവര 'എന്നപേരില്‍ ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ അമ്പതോളം കലാകാരന്മാരുടെ സൃഷ്ടികളടങ്ങുന്ന 250ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ടി.വി രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ സി.വി ബാലകൃഷ്ണനും , സംവിധായകന്‍ തോമസ് ദേവസ്യയും വിശിഷ്ടാതിഥികളായി. ഡാവിഞ്ചി സുരേഷ് അധ്യക്ഷനായി. പ്രദര്‍ശനം മൂന്നു ദിവസം നീണ്ടുനില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."