മുന്‍ കേന്ദ്രമന്ത്രി ബാലാസാഹേബ് വിഖേ പാട്ടീല്‍ അന്തരിച്ചു
മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഏക്നാത റാവു എന്ന ബാലാസാഹേബ് വിഖേ പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ അഹ്മദ്നഗറിലെ ലോനി ഗ്രാമത്തിലുള്ള സ്വന്തം വസതിയില്‍ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 84 വയസായിരുന്നു. ലോനില്‍ പൂര്‍ണമായും സര്‍ക്കാര്‍ ബഹുമതികളോടെ അന്ത്യചടങ്ങുകള്‍ നടക്കും.
നിരന്തര രോഗങ്ങള്‍ കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്തുനിന്നു മാറിക്കഴിയുകയായിരുന്നു ബാലാസാഹേബ്. അദ്ദേഹത്തിന്റെ മകനായ രാധാകൃഷ്ണ വിഖേ പാട്ടീല്‍ നിലവില്‍ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ്.
ജീവിതത്തിന്റെ പ്രധാനഭാഗവും കോണ്‍ഗ്രസുകാരനായിരുന്നെങ്കിലും 1998ല്‍ ശിവസേനയുടെ ടിക്കറ്റിലാണ് അദ്ദേഹം ലോകസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതും എന്‍.ഡി.എ സര്‍ക്കാരില്‍ കേന്ദ്ര സാമ്പത്തിക സഹമന്ത്രിയായതും. തുടര്‍ന്ന് വന്‍കിട വ്യവസായ വകുപ്പ് മന്ത്രിയായി അദ്ദേഹത്തിനു സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.
2004ല്‍ അദ്ദേഹം വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."