ഇന്ത്യന്‍ ബയോഡൈവേഴ്സിറ്റി കോണ്‍ഗ്രസ് മാര്‍ച്ച് പത്തിന് പുതുച്ചേരിയില്‍ തുടങ്ങും
തിരുവനന്തപുരം: നാലാമത് ഇന്ത്യന്‍ ബയോഡൈവേഴ്സിറ്റി കോണ്‍ഗ്രസ് മാര്‍ച്ച് പത്തിന് പുതുച്ചേരിയില്‍ ആരംഭിക്കും. പോണ്ടിച്ചേരി സര്‍വകലാശാല ഡിപ്പാര്‍ട്മെന്റ് ഓഫ് സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ്, പുതുച്ചേരി ഗവണ്മെന്റ്, പുതുച്ചേരി ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ്ലൈഫ് ഡിപ്പാര്‍ട്മെന്റ്, നവധന്യ ന്യൂഡല്‍ഹി, പോണ്ടിച്ചേരി സയന്‍സ് ഫോറം തുടങ്ങിയ സര്‍ക്കാര്‍ സംഘടനകളും സര്‍ക്കാരിതര സംഘടനകളുമായി സഹകരിച്ചാണ് കോണ്‍ഗ്രസ് നടക്കുക.
തിരുവനന്തപുരം സെന്റര്‍ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ) നടത്തുന്ന നാലുദിവസം നീണ്ടു നില്ക്കുന്ന ഐ.ബി.സിയുടെ പ്രധാന വിഷയം കാലാവസ്ഥ വ്യതിയാനവും ജൈവവൈവിധ്യവുമാണ്. ശാസ്ത്രജ്ഞന്മാരും പരിസ്ഥിതിസംരക്ഷകരും പരിസ്ഥിതിവിദഗ്ധരും സാംസ്കാരിക സമൂഹങ്ങളുടെയും തദ്ദേശസംഘടനകളുടെയും ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മേളനമാണിത്.
ഐ.ബി.സിയുടെ പ്രധാന ഉദ്ദേശം ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള സ്ഥിതിഗതികളും വെല്ലുവിളികളും അവസരങ്ങളും പരിശോധിക്കുക എന്നതാണ്. മാര്‍ച്ച് 10 മുതല്‍ 13 വരെ നീളുന്ന പരിപാടിയില്‍ ദേശിയ-അന്തര്‍ദേശീയ പ്രശസ്തി നേടിയ നിരവധി പേര് പങ്കെടുക്കും.
പോണ്ടിച്ചേരി സര്‍വകലാശാലയയിലെ വൈസ്ചാന്‍സലറായ പ്രൊഫസര്‍ അനീസ ബഷീര്ഖാനാണ് ഐ.ബി.സിയുടെ ചെയര്പേഴ്സന്. പ്രധാനവിഷയത്തിന് പുറമേ മറ്റു പന്ത്രണ്ട് ഉപവിഷയങ്ങളുമുണ്ട്.
ദേശീയസെമിനാര്‍, ബയോഡൈവേഴ്സിറ്റി പ്രദര്‍ശനം, സാംസ്കാരിക സമൂഹങ്ങളുടെ സമ്മേളനം, ജൈവവൈവിധ്യ വിഷയവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സമ്മേളനം, ദേശീയ ഫോട്ടോഗ്രഫി മല്‍സരം, ഡോക്യുമെന്ററിമേള തുടങ്ങിയവ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."