HOME
DETAILS
MAL
ഭക്ഷ്യസുരക്ഷാ പരിശോധന: രേഖകള്‍ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
backup
January 03 2017 | 18:01 PM
തിരുവനന്തപുരം: രണ്ടുവര്‍ഷത്തിനിടയില്‍ ഹോട്ടലുകളിലും ബേക്കറികളിലും കാറ്ററിങ് യൂനിറ്റുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിട്ടുള്ള മിന്നല്‍ പരിശോധനകളുടെ കണക്ക് ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. രണ്ടുവര്‍ഷത്തിനിടയില്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചവര്‍ക്കെതിരേ സ്വീകരിച്ച ശിക്ഷാനടപടികളുടെ വിശദാംശങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മിഷനില്‍ സമര്‍പ്പിക്കണം. മാരകരാസപദാര്‍ഥങ്ങള്‍ കലര്‍ത്തി വ്യാപകമായി മത്സ്യവില്‍പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മത്സ്യമാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍ പരിശോധന നടത്തണമെന്നും കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് നിര്‍ദേശിച്ചു.
മത്സ്യബന്ധന തുറമുഖങ്ങളിലും മാളുകളിലും പരിശോധന നടത്തി ഒരു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."