ക്ഷേത്രത്തില്‍ മോഷണം നടത്താന്‍ ശ്രമിച്ച രണ്ടു തമിഴ് സ്ത്രീകള്‍ പിടിയില്‍
കായംകുളം: വെട്ടിക്കോടനാഗരാജ സ്വാമി ക്ഷേത്രത്തില്‍ മാല മോഷണത്തിനിടയില്‍ തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകകളെ പൊലിസ്പിടികൂടി തമിഴ്നാട് കന്യാകുമാരിമാര്ത്താണ്ഡം സെല്ലാ ദുരൈ ശരണ്യ (ജ്യോതി 37) രാമയ്യ ഡോര്കണ്ണമ്മ (51) എന്നിവരെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തിയ കടമ്പനാട് മണ്ണടിക്കാലയില് ചന്ദ്രമതിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുന്നതിനിടയിലാണ് വള്ളികുന്നം എസ്.ഐ.അജിത്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടുന്നത്.കഴിഞ്ഞ നവംബര്‍ 13 ന് ഈ ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിനിടയില്‍ കായംകുളം പുതുപ്പള്ളി സ്വദേശി കനകമ്മയുടെ മൂന്ന് പവന്റെ മാലയും ,ചേരാവള്ളി അമ്പിളി, അടൂര്‍ ഏനാത്ത് ശാന്ത എന്നിവരുടെ മൂന്നര പവന് വീതമുള്ള മാല മോഷണം പൊയിരുന്നു.തുടര്‍ന്ന് ക്ഷേത്രത്തിലെ സി.സി.ടി.വിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്ഷേത്രത്തിയ ഇവര്‍ മോഷണം നടത്തുന്നതിനിടയില്‍ പിടികൂടുകയായിരുന്നു.പാലക്കാട് ചിറ്റൂര്‍, തൃശൂര്‍ വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ മാല മോഷണത്തിന് കേസ് നിലവിലുണ്ടെന്നും, അന്തര്‍ സംസ്ഥാന മോഷണസംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.അഡീഷണല്‍ എസ്.ഐ.രാജേന്ദ്രന്, സിവില്‍ പോലീസ് ഓഫീസറന്മാരായ ഉണ്ണികൃഷ്ണന്, ഷാനവാസ്, വിനോദ് ,വനിത സിവില്‍പൊലീസ് ഓഫീസറന്മാരായ രമ്യ, സൗമ്യ, അനൂപി എന്നിവരും അറസ്റ്റില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."