മോട്ടോര്‍വാഹന വകുപ്പ് 1.83 കോടി രൂപ പിഴയീടാക്കി
ഗൂഡല്ലൂര്‍: 2016ല്‍ നീലഗിരി ജില്ലയില്‍ മോട്ടോര്‍വാഹന വകുപ്പ് 1.35 ലക്ഷം കേസുകളെടുത്തു. വാഹന പരിശോധനക്കിടെയാണ് കേസെടുത്തത്. മൊത്തം 1.83 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു.
അമിത വേഗത, മദ്യപിച്ച് വാഹനം ഓടിക്കല്‍, ലൈസന്‍സില്ലാതെ വാഹനം ഓടിക്കല്‍, അമിതഭാരം കയറ്റല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കല്‍, ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കല്‍, സീറ്റ് ബെല്‍റ്റില്ലാതെ വാഹനം ഓടിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.
അമിത വേഗത: 870 കേസ്, അമിത ഭാരം കയറ്റല്‍: 3116 കേസ്, മദ്യപിച്ച് വാഹനം ഓടിക്കല്‍: 2354 കേസ്, അധിക ഉയരത്തില്‍ ഭാരം കൊണ്ടുപോകല്‍: 1122 കേസ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കല്‍: 354 കേസ്, ലൈസന്‍സില്ലാതെ വാഹനം ഓടിക്കല്‍: 3860 കേസ്, ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കല്‍: 35,106 കേസ്, സീറ്റ് ബെല്‍റ്റില്ലാതെ വാഹനം ഓടിക്കല്‍: 2244 കേസ്, ഇന്‍ഷ്വറന്‍സില്ലാതെ വാഹനം ഓടിക്കല്‍: 1114 കേസ്, അധിക പുക: 776 കേസ്, പുക പരിശോധിക്കാതെ വാഹനം ഓടിക്കല്‍: 5144 കേസ്, ഗവ-സ്വകാര്യ ബസുകളില്‍ സ്റ്റപ്പില്‍ നിന്ന് യാത്ര ചെയ്യല്‍: 306 കേസ്, നിരോധിത നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കല്‍: 210 കേസ് എന്നിങ്ങനെയാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."