HOME
DETAILS

മുണ്ടയാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ദേശീയ പരിശീലന കേന്ദ്രമാക്കാന്‍ ശുപാര്‍ശ ചെയ്യും; ദേശീയ നിലവാരത്തിലേക്ക്

  
backup
January 06, 2017 | 5:33 AM

%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%af%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d

കണ്ണൂര്‍: മുണ്ടയാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ദേശീയ പരീശീലന കേന്ദ്രമാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് യുവജന ക്ഷേമകാര്യങ്ങള്‍ക്കുള്ള നിയമസഭാ സമിതി. കോംപ്ലക്‌സ് സന്ദര്‍ശിച്ച ശേഷം കല്കടറേറ്റില്‍ നടത്തിയ സിറ്റിങില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സമിതി അംഗങ്ങള്‍. മുണ്ടയാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനു സ്വന്തമായി 17 എക്കര്‍ സ്ഥമുണ്ട്. മൂന്നേക്കര്‍ സ്ഥലത്തു മാത്രമായാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയം. ബാക്കി സ്ഥലം ഉള്‍പ്പെടുത്തി ദേശീയ ഇന്‍ഡോര്‍ സ്‌റ്റേഡിയം സ്ഥാപിക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാരിനു മുന്നില്‍ വയ്ക്കുക. ഇതോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്‌പോര്‍ട്‌സ് ഹോസ്റ്റലും പണിയുന്നതിനു ശുപാര്‍ശ ചെയ്യും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമേ മുണ്ടയാട് സ്‌റ്റേഡിയത്തിലേക്കുള്ളൂ. കണ്ണൂര്‍ നഗരത്തില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും വളരെ അടുത്തുള്ള സ്‌റ്റേഡിയം ദേശീയ പരിശീലന കേന്ദ്രമാക്കുന്നത് കണ്ണൂരിന്റെ കായിക മേഖലക്കു വലിയ ഗുണകരമാകുമെന്നും സമിതി അംഗങ്ങള്‍ വ്യക്തമാക്കി.
യുവജന ക്ഷേമകാര്യ നിയമസഭാ സമിതി ചെയര്‍മാന്‍ ടി.വി രാജേഷ് എം.എല്‍.യുടെ നേതൃത്വത്തില്‍ അംഗങ്ങളും എം.എല്‍.എമാരുമായ ഹൈബി ഈഡന്‍, അഡ്വ. കെ രാജന്‍, എന്‍ രാജേഷ്, ഐ.ബി സതീഷ്, എസ് ശബരീനാഥ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് കണിയാമ്പറ്റയില്‍ പതിനാലുകാരന് ക്രൂരമര്‍ദനം; കേസെടുത്ത് പൊലിസ്

Kerala
  •  4 days ago
No Image

കിറ്റെക്‌സിന്റെ കണക്കുകളെല്ലാം സുതാര്യം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ഇ.ഡി നോട്ടിസ് നിഷേധിക്കാതെ സാബു എം ജേക്കബ്

Kerala
  •  4 days ago
No Image

ഇന്ത്യയിലെ നിപ വൈറസ് ബാധ: വിമാനത്താവളങ്ങളില്‍ പരിശോധന പുനരാരംഭിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍ 

International
  •  4 days ago
No Image

'എല്ലാ കരാറുകളുടെയും മാതാവ്' സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പ് വച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും

International
  •  4 days ago
No Image

 സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം നല്‍കാത്തതില്‍ എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  4 days ago
No Image

പരോള്‍ ചട്ടം ലംഘിച്ച് പൊലിസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി; കുഞ്ഞിക്കൃഷ്ണനെതിരായ സി.പി.എം പ്രതിഷേധത്തില്‍ പങ്കെടുത്തു, ദൃശ്യം പുറത്ത്

Kerala
  •  4 days ago
No Image

'ഗോമൂത്രത്തെ ലോകപ്രശസ്തമാക്കിയ താങ്കളുടെ പരമോന്നതമായ 'ഗവേഷണത്തെ' രാജ്യം അംഗീകരിച്ചിരിക്കുന്നു...അഭിനന്ദനങ്ങള്‍' ഐ.ഐ.ടി മദ്രാസ് ഡയറക്ടറുടെ പത്മശ്രീയെ പരിഹസിച്ച് കോണ്‍ഗ്രസ്

National
  •  4 days ago
No Image

ദേശീയ പാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസ്: ഷാഫി പറമ്പില്‍ എം.പിക്ക് പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ

Kerala
  •  4 days ago
No Image

സ്‌കൂളിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പാറമടയില്‍ മരിച്ച നിലയില്‍; അന്വേഷണം

Kerala
  •  4 days ago
No Image

ബലാത്സംഗ പരാതി: മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് അടക്കമുള്ളവര്‍ക്ക് അനുകൂല വിധി

Kerala
  •  4 days ago