HOME
DETAILS
MAL
ബന്ധുനിയമന കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം
backup
January 10 2017 | 18:01 PM
തിരുവനന്തപുരം: മുന്‍മന്ത്രി ഇ.പി ജയരാജന് ഒന്നാം പ്രതിയായിട്ടുള്ള ബന്ധുനിയമന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച കത്ത് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് കൈമാറി. സുധീര്‍ നമ്പ്യാരുടെ നിയമനം സംബന്ധിച്ച് വ്യവസായ വകുപ്പ് അഡീഷനല്‍ സെക്രട്ടറി പോള്‍ ആന്റണി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കത്തുകള്‍ അയച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതുമാണ്. ഇക്കാരണത്താലാണ് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."