വിരുന്നെത്തുന്ന പക്ഷികള്‍ക്ക് മടിത്തട്ടൊരുക്കി തിരുന്നാവായ
തിരുന്നാവായ: ഇരുപതിലേറെ ഇനങ്ങളില്‍പെട്ട ദേശാടനപ്പക്ഷികളുടെയും നിരവധി തദ്ദേശീയ പക്ഷികളുടെയും സന്ദര്‍ശന കേന്ദ്രമായ തിരുന്നാവായ പക്ഷി സംരക്ഷണ സങ്കേതമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ റീ-എക്കൗയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പക്ഷിണാം ബൈഠക്ക് 13, 14 തിയതികളില്‍ തിരുന്നാവായയില്‍ നടക്കും.
700 ഹെക്ടിറിലധികം വ്യാപിച്ചുകിടക്കുന്ന താമരക്കായല്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളും ബന്തര്‍കടവ് തീരവും ഉള്‍പ്പെടുത്തി പക്ഷി സംരക്ഷണ സങ്കേതങ്ങളായി പ്രഖ്യാപിക്കണമെന്നാണ് റീ എക്കോയുടെ ആവശ്യം. ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ഇവിടെ ഇരുപതിലേറെ ഇനം ദേശാടനപ്പക്ഷികളാണ് വിരുന്നെത്തുന്നത്. ഇതര പ്രാദേശിക പക്ഷികളും നിത്യസന്ദര്‍ശകരാണ്. തട്ടേക്കാട്ട് പക്ഷി സങ്കേതത്തില്‍ മാത്രം കണ്ടുവന്നിരുന്ന അയോറാ, ഹരിയോള്‍ഡ് ഡോവ് തുടങ്ങി പാരാഡൈസ് ഫ്‌ളൈകാച്ചര്‍, ഷ്രൈക്ക്, ഓറിയന്റല്‍ ഡാറ്റര്‍, ഒറിയോള്‍, വൈല്‍ഡ് ഡെക്ക് തുടങ്ങിയവയും ഇവിടെയെത്തുന്നു. ഇവയുടെ സംരക്ഷണവും ടൂറിസം പ്രധാന്യവും ലക്ഷ്യമാക്കി വിപുലമായ പ്രൊജക്റ്റ് തയാറാക്കുന്നതിനാണ് പക്ഷിണാം ബൈഠക്ക് സംഘടിപ്പിക്കുന്നത്. പ്രദര്‍ശനത്തിനായി വിപുലമായ ജൈവപന്തല്‍ പൂര്‍ത്തിയായതായി കോഡിനേറ്റര്‍ ചിറക്കല്‍ ഉമ്മര്‍ പറഞ്ഞു.
ഏതാനും വര്‍ഷങ്ങളായി ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെ പക്ഷിനിരീക്ഷകനും ഫോട്ടോ ഗ്രാഫറുമായ എം. സാദിഖിന്റെ നേതൃത്വത്തില്‍ റീ-എക്കൗ പ്രവര്‍ത്തകര്‍ പക്ഷിനിരീക്ഷണം നടത്തി വരികയായിരുന്നു. ഇവിടെ കണ്ടെത്തിയ നാല്‍പതോളം പക്ഷികളുടെ ചിത്രപ്രദര്‍ശനവും ബോധവല്‍ക്കരണ കണ്‍വെന്‍ഷനും പക്ഷി നിരീക്ഷണവും പക്ഷിണാം ബൈഠക്കിന്റെ ഭാഗമായി നടക്കും. ആതവനാട്, കുറ്റിപ്പുറം, മാറാക്കര ഗ്രാമപഞ്ചായത്തുകളില്‍ കണ്ടുവന്നിരുന്ന മൈലുകളും, കൃഷ്ണപ്പരുന്തുകളും ഇപ്പോള്‍ ബന്തര്‍കടവ് പരിസരത്തേക്ക് ചേക്കേരിയിരിക്കുകയാണ്. റീ എക്കൗ നടത്തിയ പക്ഷി നിരീക്ഷണത്തിന്റെ സമ്പൂര്‍ണ്ണ വിവരം പക്ഷിണാം ബൈഠക്കില്‍ അവതരിപ്പിക്കും. 13ന് വൈകിട്ട് മൂന്നിന് ബോധവല്‍ക്കരണ ക്ലാസും ഫോട്ടോ പ്രദര്‍ശനവും യു.ആര്‍.എഫ് അവാര്‍ഡ്ദാനവും നടക്കും. 14ന് രാവിലെ 7.30 മുതല്‍ പക്ഷി നിരീക്ഷണ യാത്ര നടത്തും. പക്ഷിണാം ബൈഠക്കില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാലയങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ക്ലബുകള്‍ എന്നിവര്‍ 7559810100 എന്ന നമ്പറിലും പക്ഷി നിരീക്ഷണത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 8943632173 എന്ന നമ്പറിലും ബന്ധപ്പെടണം. വിദ്യാര്‍ഥികള്‍ക്കുള്ള സന്ദര്‍ശനം 13ന് രാവിലെ 10 മുതല്‍ 3.30 വരെ മാത്രമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."