HOME
DETAILS
MAL
യുവജന സംഗമം നടത്തി
backup
January 13 2017 | 00:01 AM
കോഴിക്കോട്: സ്വാമി വിവേകാനന്ദന് മുന്നോട്ടുവച്ച മതേതര മനുഷ്യത്വ സംസ്കാരം കൈവിടാത്ത സാംസ്കാരിക മുന്നേറ്റമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷരീഫ് അഭിപ്രായപ്പെട്ടു. കേരള സാംസ്കാരിക പരിഷത്ത് സംഘടിപ്പിച്ച സംസ്ഥാന യുവജനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജഗത്മയന്‍ ചന്ദ്രപുരി അധ്യക്ഷനായി. എം.വി കുഞ്ഞാമു, പി. അനില്‍ബാബു, ഗിരീഷ് ആമ്പ്ര, എം.എന്‍. ഗിരി, ഷെമീജ് കാളികാവ്, രാജേഷ് നടവയല്‍, അയ്യൂബ് മേലേടത്ത്, എം.എ റഹ്മാന്, അനില്‍കുമാര്‍ കെ, എ.സി മോഹനന്, കമലാക്ഷന്‍ മാവില, മൂസ പാട്ടില്യത്ത് അഷ്റഫ് ചേലാട്ട്, ഡോ. ഷൈജു ചുള്ളിപ്പുറം, സകറിയ പള്ളിക്കണ്ടി, നവീന്ദ്രന്‍, ചെറിയാന് തോട്ടുങ്കല്‍, പുഷ്പലത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."