അവശ്യസാധന വില്പന നിരോധന നിയമമനുസരിച്ച് നടപടിയെടുക്കും: ടി.എസ്.ഒ
കൊടുവായൂര്‍: നെന്മാറ റോഡിലെ പിട്ടുപീടികയിലെ ബസ്റ്റോപ്പിനടുത്തുള്ള പുതിയ കെട്ടിടത്തിനകത്ത് റേഷനരി പുതിയ ബ്രാന്റുകളിലാക്കി വില്പന നടത്തുന്നത് കണ്ടെത്തിയിരുന്നു. കേന്ദ്രത്തില്‍ ജില്ലാ കലക്ടര്‍ മേരികുട്ടി ഉള്പെടെയുള്ളവര് നടത്തിയ റെയ്ഡില്‍ 606 ചാക്കൂകളിലായി 30,300 കിലോ റേഷനരിയും ഗോതമ്പുമാണ് കണ്ടെത്തിയിരുന്നത്.
എഫ്.സി.ഐ മുദ്രയുള്ള ചാക്കുകളിലായി 86 ചാക്കുകളില്‍ റേഷന്‍ പച്ചരിയും 30 ചാക്ക് ഗോതമ്പും 265 ചാക്കുകളിലായി പുതുതായി പായ്ക്കുചെയ്ത റേഷനരിയുമാണ് കണ്ടെത്തിയത്. ഇതുകൂടാതെ കെട്ടിടത്തിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍75 കിലോ, രണ്ട് മിനിലോറികളിലായി 150 ചാക്കുകളിലായി റേഷനരിയും കണ്ടെത്തി. റെയ്ഡ് സംഘം എത്തുന്ന സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന എട്ട് അന്യ സംസ്ഥാന തൊഴിളികളും നാല് വാഹന ഡ്രൈവര്‍മാരും ഓടിരക്ഷപെടുകയാണുണ്ടായത്. വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും റേഷന്‍ ധാന്യങ്ങളെ സര്‍ക്കാറിന്റെ റേഷന്ഗോഡൗണുകളില് സൂക്ഷിക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ചിറ്റൂര്‍ ടി.എസ്.ഒ.മനോജ് പറഞ്ഞു. അരി മരിച്ചുവില്പന നടത്തുന്ന വ്യക്തിയെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ലെന്നും നിലവില്‍ കെട്ടിടഉടമ മണലിപാടം പ്രഭാകരനെതിരെ കേസെടുക്കുമെന്ന് സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതുകൂടാതെ റെയ്ഡിനിടെ നെന്മാറ ഭാഗത്തുനിന്നും പാലക്കാട്ടിലേക്കു വരുകയായിരുന്ന മിനിലോറിയില്‍ 80 ചാക്കുകളിലായി പൊടിയരിയും കണ്ടെത്തി. 20 ചാക്ക് അരി പാലക്കാട്ടുനിന്നും നെന്മാറയിലേക്കാണെന്ന് രേഖയുണ്ടെങ്കിലും ലോറി എത്തിയത് നെന്മാറ ഭാഗത്തുനിന്നമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."