മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും: വി.എസ്
കൊല്ലം: മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം മക്കള്‍ക്കെന്ന പോലെ സര്‍ക്കാരിനുമുണ്ടെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ടി.എം വര്‍ഗ്ഗീസ് സ്മാരക ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൗവന തീഷ്ണമായ പ്രവര്‍ത്തനവും കര്‍മകാണ്ഡവും സമൂഹത്തിന്റെ പുരോഗതിക്കു വേണ്ടി ചിലവഴിച്ചവരാണ് മുതിര്‍ന്ന പൗരന്‍മാര്‍. വിദേശരാജ്യങ്ങളില്‍ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാന്‍ നിയമം തന്നെയുണ്ട്. അവരുടെ ജീവിതം കൂടുതല്‍ സ്വച്ഛന്ദവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള നടപടികളാണു അവിടെ സ്വീകരിക്കുന്നത്. എന്നാല്‍ ഇവിടെ അതില്ലെന്നു വി.എസ് പറഞ്ഞു.
നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനുള്ള പുതിയ തലമുറയുടെ ശ്രമത്തിനിടയില്‍, പ്രായമായവര്‍ അനാഥരാകുന്ന അവസ്ഥ ഉണ്ടാകരുത്. സ്‌നേഹം, കാരുണ്യം, അനുതാപം, കടപ്പാട്, ആര്‍ദ്രത എന്നിവയെല്ലാം മുതിര്‍ന്ന പൗരന്മാരോട് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എസ്. അനന്തകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം വൈകിട്ട് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."