HOME
DETAILS

ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍

  
backup
January 13, 2017 | 10:30 PM

%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d

വെല്ലിങ്ടണ്‍: മഴയില്‍ കുതിര്‍ന്ന് ആദ്യ ദിനം നഷ്ടമായെങ്കിലും രണ്ടാം ദിനത്തില്‍ പ്രതിഭ തെളിയിച്ച് ബംഗ്ലാദേശ്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ കളിയവസാനിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 542 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയിട്ടുണ്ട് ബംഗ്ലാദേശ്.
ഷാകിബ് അല്‍ ഹസന്റെ(217) ഇരട്ട സെഞ്ച്വറിയാണ് ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മുഷ്ഫിഖുര്‍ റഹീം(159) തകര്‍പ്പന്‍ ഇന്നിങ്‌സുമായി ഷാകിബിന് മികച്ച പിന്തുണ നല്‍കി. നാലിന് 160 എന്ന നിലയില്‍ പരുങ്ങിയ ടീമിനെ ഇരുവരും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. ഒരു ബംഗ്ഗാദേശ് താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറാണ് ഷാകിബ് സ്വന്തമാക്കിയത്. ഷാകിബിന്റെ ആദ്യ ഇരട്ട സെഞ്ച്വറി കൂടിയാണിത്. നേരത്തെ മുഷ്ഫിഖുര്‍ റഹീം, തമീം ഇഖ്ബാല്‍ എന്നിവര്‍ ബംഗ്ലാദേശിന് വേണ്ടി ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്.
276 പന്തില്‍ 31 ബൗണ്ടറിയടങ്ങുന്നതാണ് ഷാകിബിന്റെ ഇന്നിങ്‌സ്. മുഷ്ഫിഖുറിന്റെ ഇന്നിങ്‌സില്‍ 23 ബൗണ്ടറിയും ഒരു സിക്‌സറുമുണ്ട്. അഞ്ചാം വിക്കറ്റില്‍ 359 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്. ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ കൂട്ടുകെട്ടാണ് ഇത്.  കളിയവസാനിക്കുമ്പോള്‍ സാബിര്‍ റഹ്മാന്‍(10*) ആണ് ക്രീസില്‍ . മൂന്നു വിക്കറ്റെടുത്ത വാഗ്‌നര്‍ മാത്രമാണ് കിവീസ് നിരയില്‍ തിളങ്ങിയത്.    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  a month ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  a month ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  a month ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  a month ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  a month ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  a month ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  a month ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  a month ago
No Image

വീണ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ കണ്ടെത്തിയ 134 നിർണായക രേഖകൾ ഇ.ഡിക്ക് കൈമാറി

Kerala
  •  a month ago
No Image

‘ഞാൻ തീർച്ചയായും കളി തുടരും’; 2030 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മെസ്സിയുടെ വമ്പൻ മറുപടി!

Football
  •  a month ago