HOME
DETAILS
MAL
കസ്റ്റഡിയിലെടുത്ത ചെഗുവേര ബോര്‍ഡ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊണ്ടുപോയി
backup
January 14 2017 | 23:01 PM
പഴയങ്ങാടി: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പ്രചാരണജാഥ സ്വീകരണ കേന്ദ്രമായ പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ചെഗുവേര ബോര്‍ഡ് സംബന്ധിച്ചുണ്ടായ പ്രശ്നത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത ബോര്‍ഡ് സ്റ്റേഷനിലെത്തി കൊണ്ടുപോയി. ഇന്നലെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എന്‍.വി രാജീവിന്റെ നേതൃത്വത്തിലുളള സംഘമാണ് ബോര്‍ഡ് എടുത്തുകൊണ്ടുപോയത്. ആദ്യം ബോര്‍ഡ് കൊടുക്കാന്‍ പൊലിസ് വിസമ്മതിച്ചെങ്കിലും പിന്നിട് ഉപാധികളോടെ വിട്ടുകൊടുക്കുകയായിരുന്നു. നിരവധി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് സ്റ്റേഷനിലെത്തിയത്. എസ്.ഐ കെ.പി ഷൈ നുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷം ബോര്‍ഡ് തിരികെ കൊണ്ടുപോവുകയായിരുന്നു. ചെഗുവേരയുടെ ബോര്‍ഡ് പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുമെന്നും സംസ്ഥാനകമ്മിറ്റി അംഗം എന്‍.വി രാജീവന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."