HOME
DETAILS

ഓട്ടോയില്‍ മറന്നുവച്ച പണം പൊലിസിന്റെ ഇടപെടലില്‍ തിരികെ ലഭിച്ചു

  
backup
January 15, 2017 | 2:18 AM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%aa%e0%b4%a3

മഞ്ചേരി: ഓട്ടോയില്‍ മറന്നുവച്ച പണം പൊലിസിന്റെ സമയോജിത ഇടപെടല്‍മൂലം തിരികെ ലഭിച്ചു. മഞ്ചേരിയിലാണ് സംഭവം. ബാങ്കിലേക്കു പണമടയ്ക്കാന്‍ പോയ വയനാട് സ്വദേശിയുടെ 1,70,000 രൂപയാണ് മഞ്ചേരി പോലിസിന്റെ സമയോജിതമായ ഇടപെടല്‍മൂലം തിരികെ ലഭിച്ചത്. കുട്ടിയുടെ ചികിത്സയ്ക്കുവേണ്ടി കടം വാങ്ങിയതായിരുന്നു തുക. മഞ്ചേരി കച്ചേരിപ്പടിയില്‍നിന്ന് ഓട്ടോറിക്ഷയില്‍ ബാങ്കിലേക്കു പോകുമ്പോഴാണ് ഓട്ടോറിക്ഷയില്‍ പണമടങ്ങിയ ബാഗ് മറന്നുവച്ചത്. ബാങ്കിലെത്തി പണം അടക്കാന്‍ നോക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി അറിയുന്നത്. ഉടന്‍തന്നെ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു.
അതേസമയം, ഇതേ ഒട്ടോറിക്ഷയില്‍ കയറിയ മഞ്ചേരി അക്ഷയ സെന്റര്‍ നടത്തുന്ന ജീവനക്കാരനാണ് പണമടങ്ങിയ ബാഗ് ഓട്ടോറിക്ഷയില്‍ കണ്ടത്. വിവരം മഞ്ചേരിയിലെ പെതുപ്രവര്‍ത്തകനായ ഹൈദ്രു ഹാജിയെ അറിയിക്കുകയും അദ്ദേഹം ഉടന്‍തന്നെ ഒട്ടോറിക്ഷയുടെ നമ്പറും മറ്റു കാര്യങ്ങളും മഞ്ചേരി സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു. മഞ്ചേരി സി.ഐയുടെ നിര്‍ദേശപ്രകാരം എസ്.ഐ കൈലാസ്‌നാഥും സംഘവും ഓട്ടോറിക്ഷയും ഡ്രൈവറേയും കണ്ടെത്തി ചോദ്യംചെയ്തു പണം ഉടമസ്ഥനു തിരികെ ലഭ്യമാക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  7 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  7 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  7 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  7 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  7 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  7 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  7 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  7 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  7 days ago