ജീവിതം തന്നെ മാതൃകയാക്കി കടന്നു പോയ മനുഷ്യനാണ് ആനക്കര കോയക്കുട്ടി മുസ്ലിയാര്: ഒ.എം ശരീഫ് ദാരിമി
കോട്ടയം: പരിശുദ്ധ ദീനുല്‍ ഇസ്ലാമിന്റെ ആശയും ആദര്‍ശവും അക്ഷരം പ്രതി ജീവിതത്തില്‍ പകര്‍ത്തി മാതൃക കാണിച്ചു കടന്നു പോയ മഹാമനുഷ്യനായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രസിഡന്റായിരുന്ന ആനക്കര സി. കോയക്കുട്ടി മുസ്ലിയാരെന്നു ഒ.എം.ശരീഫ് ദാരിമി പറഞ്ഞു.
ഏതു നിമിഷവും മരണത്തെ പ്രതീക്ഷിച്ച് ഖബര്‍ ഒരുക്കി കാത്തിരുന്ന കോയക്കുട്ടി മുസ്ലിയാര് ജീവിത വൃത്തിക്ക് വേണ്ടി ഒരിക്കല്‍ പോലും ആരില്‍ നിന്നും ഒരു പൈസ പോലും കടം വാങ്ങാതെ ലളിത ജീവിതമാണു നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവാതുക്കല്‍ നൂറുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശമീര്‍ സഖാഫി പ്രാര്‍ത്ഥന നടത്തി. കെ.എ. അബ്ദുല്‍ഖാദര്‍ കൊച്ച്കാഞ്ഞിരം, കെ.എസ്. കുഞ്ഞ്മൊയ്തീന് മുസ്ലിയാര്, ടി.പി. റഷീദ് മാലിയില്‍, ഹക്കീം ഫൈസി, മുഹമ്മദ് അലി അല്‍കാശിഫി, കെ.എ. ഫരീദ്കുഞ്ഞ് ഹാജി, അലിയാര് മൗലവി അല്‍ഖാസിമി, അനസ് ബാഖവി, ശംസുദ്ധീന്‍ മുസ്ലിയാര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."