നെയ്യാറില്‍ ഒന്നും തയ്യാറല്ല; മത്സരം വൈകി
കണ്ണൂര്‍: ശബ്ദസംവിധാനങ്ങളുടെ സാങ്കേതിക തകരാറുമൂലം നെയ്യാറില്‍ അപശ്രുതി. ജവഹര്‍ ഒഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പതുമണിക്കു ഹയര്‍സെക്കന്‍ഡറി വിഭാഗം ലളിതഗാന മത്സരം തുടങ്ങിയപ്പോഴെ രക്ഷിതാക്കളും വിദ്യാര്‍ഥികളും ശബ്ദസംവിധാനത്തിലെ പാളിച്ചകളെ കുറിച്ച് പരാതിപ്പെട്ടിരുന്നു. എന്നാല്‍ സംഘാടകര്‍ ഇതു ഗൗനിക്കാതെ മത്സരം തുടര്‍ന്നു.
പിന്നീടു നടന്ന ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ടു മത്സരത്തില്‍ ആദ്യത്തെ ആറു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ശബ്ദസംവിധാനം പൂര്‍ണമായും നിലച്ചു. ഇതോടെ രക്ഷിതാക്കള്‍ വേദിയില്‍ കയറി ബഹളംവച്ചു. തോണ്ടപൊട്ടി പാടിയിട്ടും ശബ്ദം പ്രേക്ഷകരിലെത്തുന്നില്ലെന്നാണു രാതി.
എന്നാല്‍ ശബ്ദക്രമീകരണം മാറ്റാന്‍ സംഘാടകര്‍ തയാറായില്ല. പിന്നീട് പൊലിസെത്തിയെങ്കിലും ഒന്നാം വേദിയിലെ പരാതി പരിഹാരസെല്ലില്‍ പ്രശ്‌നം ഉന്നയിക്കാനായിരുന്നു രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കിട്ടിയ മറുപടി.
പ്രശ്‌നം പരിഹരിച്ച് മത്സരം തുടങ്ങിയപ്പോഴേക്കും സമയം രണ്ടരമണിക്കൂര്‍ വീണ്ടും വൈകി. 12 മണിയോടെ നിര്‍ത്തിവച്ച മത്സരം രണ്ടരയ്ക്കാണ് തുടങ്ങാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."