അനധികൃത ഇഷ്ടികചൂളകള്‍ക്കെതിരേ സ്റ്റോപ്പ് മെമ്മോ നല്‍കി
കൊല്ലങ്കോട്: പല്ലശ്ശേന കുമരംപുത്തുര്‍ പടിഞ്ഞാമുറിയില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇഷ്ടിക നിര്‍മാണം തകൃതിയില്‍. ഇഷ്ടിക നിര്‍മാണം തുടങ്ങിയതോടെ ജലചൂഷണവും ഇവിടെ നടക്കണതായി ആരോപിക്കുന്നു.
ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് ഭരണസമിതിയും കൈയ്യിലെടുത്താണ് ഇത്തരം മാഫിയകള്‍ പ്രവര്‍ത്തിച്ചു വരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പടിഞ്ഞാമുറി വിജയന്‍ നടത്തി വരുന്ന ഇഷ്ടിക നിര്‍മാണ സ്ഥലം പല്ലശ്ശന വില്ലേജ് ഓഫിസര്‍ നാരായണന്‍കുട്ടി സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ മോഹന്‍ദാസ് വില്ലേജ് അസിസ്റ്റന്റ് വിനോദ് കുമാര്‍ ചേര്‍ന്നാണ് അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇഷ്ടകചൂളയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
കഴിഞ്ഞ സീസണില്‍ കൊല്ലങ്കോട് എലഞ്ചരി മുതലമട എന്നീ പഞ്ചായത്തുകളില്‍ കലക്ടര്‍ നേരിട്ടെത്തി പരിശോധന നടത്തിയതായിരുന്നു.
പല്ലശ്ശനയില്‍ കഴിഞ്ഞ തവണയും നിരവധി ഇഷ്ടിക ചൂളകകള്‍ പ്രവര്‍ത്തിച്ചിട്ടും നടപടികള്‍ എടുക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."