കര്‍മസമിതിയില്‍ നിന്നു വിട്ടു നില്‍ക്കാന്‍ യു.ഡി.എഫ് തീരുമാനം
നാദാപുരം: ജിഷ്ണുവിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച കര്‍മസമിതിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇന്നലെ വളയത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു. ജിഷ്ണുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ വെള്ളപൂശുന്ന ആക്ഷന്‍ കമ്മിറ്റിയുടെ നിലപാടിലും ആക്ഷന്‍ കമ്മിറ്റി കൈക്കൊണ്ട@ തീരുമാനങ്ങള്‍ നടപ്പാക്കാതെ പാര്‍ട്ടി താല്‍പര്യം സംരക്ഷിക്കുന്ന തരത്തില്‍ സി.പി.എം നേതാക്കളുടെ ഇടപെടലില്‍ പ്രതിഷേധിച്ചുമാണ് യു.ഡി.എഫ് നേതാക്കള്‍ ബഹിഷ്‌കരണം നടത്താന്‍ തീരുമാനിച്ചത്.
ഇതോടൊപ്പം ജിഷ്ണു വധവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്‌ഐയുടെ നേതൃത്വത്തില്‍ വളയത്ത് പൊതുയോഗം നടത്തിയിരുന്നു. സര്‍വകക്ഷി തീരുമാനത്തിന് വിരുദ്ധമായി നടത്തിയ ഈ പൊതു യോഗത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നതിന് പകരം യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയും മുന്‍ സര്‍ക്കാരിനെതിരെയും ആയിരുന്നു പ്രസംഗങ്ങള്‍. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക, കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുക, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ തിരിമറികളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു യുഡിഎഫ് സ്വന്തമായി സമരം നടത്തും. ചൊവ്വാഴ്ച വളയത്ത് യു.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. മോഹനന്‍ പാറക്കടവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് സെക്രട്ടറി ടി.എം.വി ഹമീദ് അധ്യക്ഷനായി. അഹമ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, ടി.ടി.കെ കാദര്‍ ഹാജി, സി.വി കുഞ്ഞബ്ദുല്ല, ഹാരിസ് കൊത്തികുടി, കെ. കൃഷ്ണന്‍ മാസ്റ്റര്‍, ഇ.കെ ചന്തമ്മന്‍, കെ. ചന്ദ്രന്‍ മാസ്റ്റര്‍ , യു.പി പ്രദീഷ്, രാഘവന്‍ അടിയോടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."