HOME
DETAILS

ജില്ലയ്ക്കാവശ്യം പ്രകൃതി സംരക്ഷണ, ജനകീയ ടൂറിസം പദ്ധതികള്‍

  
backup
January 25 2017 | 04:01 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4

വൈത്തിരി: വയനാടിന്റെ ഏറ്റവും വലിയ ആകര്‍ഷണം പ്രകൃതിഭംഗിയും പ്രകൃതി വിഭവങ്ങളുമാണ്. ഇവ സംരക്ഷിക്കുകയും ഉത്തരവാദിത്ത ടൂറിസം വളര്‍ത്തുകയുമാണ് ചെയ്യേണ്ടതെന്ന് 'ടൂറിസവും പശ്ചാത്തല സൗകര്യങ്ങളും കാര്‍ഷിക മേഖലയും' എന്ന വിഷയത്തില്‍ വൈത്തിരിയില്‍ നടത്തിയ സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു. സമഗ്രവയനാട് വികസന സെമിനാറിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.
ഉത്തരവാദിത്വ ടൂറിസം വളര്‍ത്തുന്നതിനാവശ്യമായ നിയന്ത്രണങ്ങളും ടൂറിസത്തെ ശരിയായ രീതിയില്‍ പരിപാലിക്കുന്നതിനുള്ള നടപടികളുമാണ് പ്രോത്സാഹിപ്പിക്കേണ്ടത്. സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് പകരം ഗുണമേന്മയിലധിഷ്ടിതമായ ടൂറിസം വികസനമാണ് ജില്ലക്കാവശ്യം. പ്രകൃതി സംരക്ഷണത്തിലൂന്നിയ ജനകീയ ടൂറിസം പദ്ധതികളാണ് അഭികാമ്യം. പശ്ചിമഘട്ടത്തിന്റെ പ്രത്യേകതകള്‍ സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം പ്രവര്‍ത്തനം വികസിപ്പിക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. വൈത്തിരി പാരിഷ് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. വയനാടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനാണ് ടൂറിസ്റ്റുള്‍ ഇവിടെയെത്തുന്നത്. അല്ലാതെ കൂറ്റന്‍ കെട്ടിടങ്ങള്‍ കാണാനല്ല. അനിയന്ത്രിതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം.
പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ജനകീയ പങ്കാളിത്തത്തോടെയുള്ള ടൂറിസമാണ് ഇവിടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി അധ്യക്ഷയായി. ടൂറിസം മേഖലയിലെ സാങ്കേതിക വിദഗ്ദ്ധന്‍ സുമേഷ് മംഗലശേരി പ്രബന്ധം അവതരിപ്പിച്ചു. ടൂറിസം എന്നത് സമൂഹത്തിന്റെ എല്ലാ സര്‍വമേഖലയെയും സ്പര്‍ശിക്കുന്നതാണ്. വയനാട് ജില്ലയില്‍ ടൂറിസം മേഖലയില്‍ ഇനി എണ്ണത്തിന് പ്രസക്തയില്ല. ഗുണമേന്മയാണ് പരിഗണിക്കേണ്ടത്. കേരളത്തില്‍ ആദ്യം ടൂറിസം ജില്ലയായി പ്രഖ്യാപിച്ചത് വയനാടിനെയാണ്. എന്നിട്ടും ജില്ലയിലെ സാധാരണക്കാര്‍ക്ക് ഇവ പ്രയോജനപ്പെട്ടിട്ടില്ല. ഏഴുലക്ഷം പേര്‍ പ്രതിവര്‍ഷം ജില്ലയിലെത്തുന്നുണ്ട്. എന്തിന് ടൂറിസ്റ്റുകള്‍ ജില്ലയിലെത്തുന്നു എന്ന ചോദ്യമാണ് നാം സ്വയം ചോദിക്കേണ്ടത്. അഞ്ചു ശതമാനം സാധാരണക്കാര്‍ക്ക് മാത്രമാണ് ജില്ലയിലെ ടൂറിസം ഉപകാരപ്പെടുന്നത്. കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും എല്ലാവിധ തൊഴിലാളികള്‍ക്കും ഉപകാരപ്പെടുന്ന തരത്തിലേക്ക് ടൂറിസം മേഖലയെ മാറ്റിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, പൊഴുതിന പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ്, ഉഷ തമ്പി, എം സെയ്ദ്, എം ജനാര്‍ദനന്‍, പി ഗഗാറിന്‍, അഡ്വ പി ചാത്തുക്കുട്ടി, കെ.ജെ ദേവസ്യ, സി.കെ ശിവരാമന്‍, കൊച്ചുറാണി സംസാരിച്ചു. യു.സി ഗോപി സ്വാഗതവും പ്രൊഫ. കെ ബാലഗോപാലന്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  11 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  11 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  11 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  11 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  11 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  11 days ago