ഓഖി: ദുരിതാശ്വാസനിധിയിലേയ്ക്ക് അകമഴിഞ്ഞു സഹായിെച്ചന്നു പൊലിസ്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തില്‍പ്പെട്ടവര്‍ക്കു ദുരിതാശ്വാസമെത്തിക്കാന്‍ പൊലിസ് സേനയില്‍നിന്ന് അകമഴിഞ്ഞ സഹായം നല്കാന് കഴിഞ്ഞതായി പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഓഖി ദുരിതാശ്വാസനിധിയിലേയ്ക്കു മുഖ്യമന്ത്രി സഹായമഭ്യര്‍ഥിച്ചപ്പോള്‍ ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ മുഖം തിരിച്ചു നിന്നിരുന്നെങ്കിലും ഭൂരിഭാഗം പൊലിസുദ്യോഗസ്ഥരും നല്ലൊരു തുക സംഭാവന നല്കി. ഓഖി ദുരന്ത നിവാരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ചില പൊലിസുദ്യോഗസ്ഥര്‍ ദുരന്തപ്രദേശം നേരിട്ട് സന്ദര്‍ശിച്ച് സഹായമെത്തിക്കുകയും ചെയ്തിരുന്നു.
ശമ്പളത്തില്‍നിന്നു രണ്ടുദിവസത്തെ വേതനം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പല സംഘടനകളില്‍നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു.
പിന്നീട് സര്‍വിസ് സംഘടനകളുടെ യോഗം വിളിച്ചു മുന്‍ ചീഫ്സെക്രട്ടറി കെ.എം എബ്രഹാം ഉദ്യോഗസ്ഥര്‍ക്കു നല്കാന് പറ്റുന്ന രീതിയില്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം പൊലിസ് സേനയില്‍നിന്ന് ഇത്തരമൊരു എതിര്‍പ്പുണ്ടായിരുന്നില്ലെന്ന് അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."