മത ചടങ്ങുകള്‍ രാഷ്ട്രീയ പക തീര്‍ക്കാന്‍ ഉപയോഗപ്പെടുത്തുന്നവരെ തിരിച്ചറിയണം: കോട്ടുമല
കോഴിക്കോട്: മത ചടങ്ങുകള്‍ രാഷ്ട്രീയ പക തീര്‍ക്കാന്‍ ഉപയോഗപ്പെടുത്തുന്ന കാന്തപുരം വിഭാഗത്തെ മതേതര കേരളം തിരിച്ചറിയണമെന്നും സാധാരണക്കാര്‍ മത ചടങ്ങുകളോടും അനുഷ്ഠാനങ്ങളോടും വിമുഖത കാണിക്കാന്‍ ഇടയാക്കുന്ന വിധത്തില്‍ മതാചാരങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും സമസ്ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്. ജില്ലാ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ അഷ്റഫി കക്കുപ്പടി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ജില്ലാ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പ്രസംഗിച്ചു. ഫാഷിസത്തിനെതിരേ ചെറുത്ത് നില്ക്കുന്നതില് യു.ഡി.എഫിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് പരിപാടിയില്‍ സംസാരിച്ച ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. മണ്ണാര്‍ക്കട് ആദര്‍ശ സമ്മേളനത്തിന്റെ സി.ഡി പ്രകാശനം കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര് പാലത്തായി മൊയ്തു ഹാജിക്ക് നല്കി നിര്‍വഹിച്ചു.
മുസ്തഫ മുണ്ടുപാറ, എന്‍ജിനീയര്‍ മാമുക്കോയ ഹാജി, ടി.പി സുബൈന്‍ മാസ്റ്റര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, നൂറൂദ്ദീന്‍ ഫൈസി, റഫീഖ് മാസ്റ്റര്‍, അലി അക്ബര്‍ മുക്കം, അബ്ദുല്ല ദാരിമി കൊട്ടില, സലാം ദാരിമി കണ്ണൂര്‍, കുഞ്ഞിമരക്കര് മലയമ്മ, നൗഷാദ് മാസ്റ്റര്‍ നരിക്കുനി, റാശിദ് ദാരിമി, ജാബിര്‍ താമരശ്ശേരി, യഹ്യ വെള്ളയില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും ഖാസിം നാസാമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."