HOME
DETAILS
MAL
തുര്‍ക്കിയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തും: ബ്രിട്ടന്
backup
January 28 2017 | 19:01 PM
ഇസ്താംബൂള്‍: തുര്‍ക്കിയുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തുമെന്ന് ബ്രിട്ടന് പ്രധാനമന്ത്രി തെരാസ മേ പറഞ്ഞു. ഇസ്താംബൂളിലെത്തിയ മേ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു.
തുര്‍ക്കി ബ്രിട്ടന്റെ വളരെ പഴയ സുഹൃത്താണ്. എന്നാല്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഇനിയും പുഷ്ടിപ്പെടുത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടനും തുര്‍ക്കിയും ചേര്‍ന്ന് സംയുക്ത ഇടപെടലുകള്‍ക്കു നടപടി സ്വീകരിക്കുമെന്നും ഉര്‍ദുഗാനുമായുള്ള കൂടിക്കാഴ്ച വളരെ ഫലപ്രദമായെന്നും അവര്‍ അറിയിച്ചു.
15 ബില്യന്‍ ഡോളറില്‍നിന്ന് 20 ബില്യന്‍ ഡോളറായി ബ്രിട്ടനുമായുള്ള വ്യാപാര ബന്ധം വര്‍ധിപ്പിക്കുമെന്ന് ഉര്ദുഗാന് കൂടിക്കാഴ്ചക്കു ശേഷം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."