ഇടുക്കി ഡാം സ്ഥിരമായി തുറന്ന് നല്‍കും: മന്ത്രി എം.എം മണി
ചെറുതോണി: ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കു സ്ഥിരമായി തുറന്നു നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നു മന്ത്രി എം.എം.മണി പറഞ്ഞു.
ഇടുക്കി ആര്ച്ച്ഡാമിനു സമീപം ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കാട് ശ്രമദാനമായി വെട്ടുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുവേണ്ടി ഉദ്യാനം, ഔഷധ സസ്യത്തോട്ടം എന്നിവ നിര്‍മിക്കാനാണു പദ്ധതിയിടുന്നത്.
ഉദ്യാനം നിര്‍മിക്കുന്നതിനു സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി എന്‍ജിനീയറിംഗ് കോളജ്, പോളിടെക്നിക്, ഗിരിജ്യോതി പബ്ലിക് സ്കൂള്‍, വ്യാപാരി വ്യവസായികള്‍, തൊഴിലുറപ്പു ജോലിക്കാര്‍, തങ്കമണി സര്‍വീസ് സഹകരണ ബാങ്കിലെ കര്‍മസേനാംഗങ്ങള്‍ എന്നിവര്‍ ശ്രമദാനത്തില്‍ പങ്കെടുത്തു.
ജോയ്സ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റിന് എം.എല്‍.എ, കലക്ടര്‍ ജി.ആര്.ഗോകുല്‍, സി.വി.വര്‍ഗീസ്, റോമിയോ സെബാസ്റ്റിയന്, ഫാ. റ്റോജി പുത്തന്‍കടുപ്പില്‍, എ.പി.ഉസ്മാന്, കെ.എം.ജലാലുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."