HOME
DETAILS
MAL
ഫത്താഹിന് ഖത്തര്‍ കൂട്ടായ്മയുടെ ചികിത്സാ സഹായം
backup
January 29 2017 | 03:01 AM
ഇരിക്കൂര്‍: നിര്‍ധന കുടുംബത്തിലെ അത്താണിയായ യുവാവിന്റെ ജീവന് രക്ഷിക്കാന്‍ ഖത്തറിലെ പ്രവാസി കൂട്ടായ്മ ഒത്തുചേര്‍ന്നു. ഇരുവൃക്കകളും നഷ്ടമായി എറണാകുളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിടുവള്ളൂരിലെ വി.വി അബ്ദുല്‍ ഫത്താഹിന്റെ ചികിത്സാ ചെലവിലേക്കായി കൂട്ടായ്മ രണ്ടേ മുക്കാല്‍ലക്ഷം രൂപയുടെ ചെക്ക് ചികിത്സാ ധനസഹായ കമ്മിറ്റിയെ ഏല്‍പ്പിച്ചു. ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടന്ന ചടങ്ങ് എം.പി ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസി. കെ.ടി നസീര്‍ അധ്യക്ഷനായി. കെ.പി അബ്ദുല്‍ അസീസ്, കെ.ടി അനസ്, കെ മുഹമദ് അശ്രഫ് ഹാജി കെ അബ്ദുല്‍ ഗഫൂര്‍ ഹാജി, പി.കെ ഷംസുദ്ദീന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."