ബന്ധുവായ എസ്.ഐ കള്ളക്കേസില്‍കുടുക്കുന്നതായി പരാതി
കൊല്ലം: അന്യായമായി തന്നെയും കുടുംബത്തെയും പീഡിപ്പിക്കുന്ന ബന്ധുവായ എസ്.ഐക്കെതിരേ നടപടിയെടുക്കണമെന്ന് ഓടനാവട്ടം പരുത്തിയറ കിഴക്കേക്കുന്നില്‍ വീട്ടില്‍ മനോജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2015 നവംബര്‍ 26ന് പൂയപ്പള്ളി പൊലിസ് സ്‌റ്റേഷനില്‍വച്ച് എസ്.ഐയുടെ അസാന്നിധ്യത്തിലാണ് അന്ന് ചങ്ങനാശ്ശേരി പ്രൊബേഷണറി എസ്.ഐ ആയിരുന്ന പരുത്തിയറ രാജീവ് ഭവനില്‍ രാജീവ് തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് മനോജ്. മാതാ-പിതാക്കളുടെ മുന്നില്‍വച്ചായിരുന്നു മര്‍ദനം. തുടര്‍ന്നു വഴിയില്‍ തടഞ്ഞുനിര്‍ത്തിയും മര്‍ദിച്ചിരുന്നു. ഇതിനെതിരേ പൊലിസ് കംപ്ലയിന്റ് അതോറിട്ടിക്കും മറ്റും ഉന്നത കേന്ദ്രങ്ങളിലും പരാതി നല്‍കിയിരുന്നു. എസ്.ഐ കുറ്റക്കാരനാണെന്നു ബേധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിയെടുക്കാന്‍ എ.ഡി.ജി.പി (ഭരണവിഭാഗം) ആവശ്യപ്പെട്ടതോടെ തന്നെ കള്ളക്കേസില്‍ കുടുക്കി നടപടി ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനനുസരിച്ച്് രാജീവിന്റെ അമ്മയെക്കൊണ്ടു തനിക്കെതിരേ പാരിപ്പള്ളി പൊലിസില്‍ കള്ളക്കേസ് കൊടുത്തിരിക്കുകയാണ്. ചടയമംഗലം സ്വദേശിയും എ.കെ.ജി സെന്ററിലെ ജീവനക്കാരനുമായ ബന്ധുവാണ് രാജീവിനുവേണ്ടി ഉന്നതതല ഇടപെടലുകള്‍ നടത്തുന്നത്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട് ഭാര്യയും രോഗികളായ മാതാപിതാക്കളും രണ്ടു കൊച്ചുകുട്ടികളെയും നോക്കേണ്ട ബാധ്യതയുണ്ടെന്നും ആത്മഹത്യയുടെ വക്കിലാണെന്നും മനോജ് പറഞ്ഞു. പിതാവ് രാജേന്ദ്രന്‍, മാതാവ് വിജയമ്മ, മകന്‍ ഭഗത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കെ.ആര്‍ നാരായണന്‍ നാഷനല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം
കൊല്ലം: കെ.ആര്‍ നാരായണന്‍ നാഷണല്‍ ഫൗണ്ടേഷന്‍ വിവിധ മേഖലകളില്‍ എര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്‌കാരം കെ.സി വേണുഗോപാല്‍ എം.പിക്കും മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌കാരം എം വിന്‍സന്റ് എം.എല്‍.എക്കും മികച്ച പൊതുപ്രവര്‍ത്തകയ്ക്കുള്ള പുരസ്‌കാരം കൊല്ലം ഡി.സി.സി പ്രസിഡന്റ് ബന്ദു കൃഷ്ണയ്ക്കും ലഭിക്കും. 17 പേര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 10,000രൂപയും ശില്‍പ്പവുമടങ്ങുന്ന പുരസ്‌കാരങ്ങള്‍ ഇന്നു വൈകിട്ട് നാലിന് കടവൂര്‍ ലേക്ക് ഗാര്‍ഡന്‍സില്‍ ഫൗണ്ടേഷന്‍ രക്ഷാധികാരി വി.എസ് അജിത് കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മുന്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ സമ്മാനിക്കുമെന്ന് കെ രാഹുലന്‍, ചന്ദ്രന്‍, ദീപ, സുനില്‍, ജോണ്‍സണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."