HOME
DETAILS

റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണിക്ക് 38 കോടി അനുവദിച്ചു: മന്ത്രി

  
backup
May 27 2016 | 18:05 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%85%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95

തിരുവനന്തപുരം: മഴക്കാലപൂര്‍വ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതുമരാമത്ത് റോഡുകളില്‍ അത്യാവശ്യ അറ്റകുറ്റപ്പണിക്ക് അനുമതി നല്‍കിയതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. ഇതിനായി 38 കോടി അനുവദിച്ചു. പത്തു ദിവസത്തിനകം പണികള്‍ പൂര്‍ത്തീകരിക്കണം. അതാത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്തായിരിക്കും അറ്റകുറ്റപണികള്‍ നടത്തുക. മഴക്കാലത്തെ റോഡ് അപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. റോഡിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ പ്രത്യേക പരിഗണന നല്‍കും.
റോഡുകളിലെ ഓടകള്‍ വൃത്തിയാക്കുക, ജലനിര്‍ഗമനം ഉറപ്പാക്കുക, കലുങ്കുകള്‍ വൃത്തിയാക്കുക തുടങ്ങി എല്ലാ മഴക്കാല സുരക്ഷാ പ്രവര്‍ത്തനങ്ങളും നടത്താന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് ആദ്യഗഡുവായി 19 കോടിയാണ് ചെലവിടുക. ദേശീയപാതയുടെ ഇരുവശവുമായുള്ള എര്‍ത്തണ്‍ ഷോള്‍ഡറുകള്‍ പുനഃസ്ഥാപിക്കുന്നതിനായി 19 കോടി ചെലവിടും. ഇവ ഒലിച്ചു പോയതു മൂലം അപകടങ്ങള്‍ പതിവാകുന്നത് പരിഗണിച്ചാണിത്. അതിശക്തമായ മഴയുള്ളപ്പോള്‍ പണികള്‍ നടത്തരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനുവദിച്ചിരിക്കുന്ന പണം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  4 days ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  4 days ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  4 days ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  4 days ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  4 days ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  4 days ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  4 days ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  4 days ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  4 days ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  4 days ago