നൗഷാദിനായി സഹായ ഹസ്തം നീളുന്നു
നീലേശ്വരം: നട്ടെല്ലു വളയുന്നതു മൂലം ദുരിതമനുഭവിക്കുന്ന മരക്കാപ്പ് കടപ്പുറം എട്ടാം തരം വിദ്യാര്‍ഥി നൗഷാദിന്റെ ചികിത്സയ്ക്കായി സഹായങ്ങള്‍ ലഭിച്ചു തുടങ്ങി. നൗഷാദിന്റെ ചികിത്സാ നിധിയിലേക്കു വിദ്യാലയത്തിലെ 1991-92 ബാച്ചിലെ ഏഴാം ക്ലാസ് പൂര്‍വവിദ്യാര്‍ഥികള്‍ 51000 രൂപ സ്വരൂപിച്ചു നല്കി. സ്കൂളില്‍ നടന്ന ചടങ്ങില്‍ തുക നൗഷാദിന്റെ കുടുംബത്തെ ഏല്‍പ്പിച്ചു.
ചടങ്ങില്‍ മുന്‍ അധ്യാപകന് എന്‍.പി മുഹമ്മദ്കുഞ്ഞി, പൂര്‍വ വിദ്യാര്‍ഥി സംഘടനാ ചെയര്മാന് മുണ്ടയില്‍ കുഞ്ഞിക്കണ്ണന്, പി.ടി.എ പ്രസിഡന്റ് കെ.പി ഇസ്മാഈല്‍, സി.എച്ച് മുജീബ്, കെ.പി മിനി, സി.എച്ച് സുബൈദ, പ്രധാനധ്യാപിക എം.വി സരോജിനി, എന്‍.കെ ബാബുരാജ്, എം.പി ചന്ദ്രന്, ഒ.വി മനോജ്, ബൈജു കൊട്രച്ചാല്‍, രജത്ത്, ഹാരിസ്, പി.വി മണി, എം.വി രാജേഷ് സംബന്ധിച്ചു. നൗഷാദ് അനുഭവിക്കുന്ന ദുരിതം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."