HOME
DETAILS

ഐ.പി.എല്‍: ഹൈദരാബാദ്- ബാംഗ്ലൂര്‍ ഫൈനല്‍

  
backup
May 27, 2016 | 6:49 PM

%e0%b4%90-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88%e0%b4%a6%e0%b4%b0%e0%b4%be%e0%b4%ac%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%82%e0%b4%97%e0%b5%8d

ന്യൂഡല്‍ഹി: ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ലയണ്‍സിനെ നാലു വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലിലെത്തി. ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം നാലു പന്ത് ബാക്കി നില്‍ക്കെ ആറുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ഹൈദരാബാദ്. നായകന്‍ ഡേവിഡ് വാര്‍ണര്‍ (93*) മുന്നില്‍ നിന്ന് നയിച്ചാണ് ടീമിനെ ലക്ഷ്യത്തിലെത്തിച്ചത്. 58 പന്ത് നേരിട്ട വാര്‍ണര്‍ 11 ബൗണ്ടറിയും മൂന്നു സിക്‌സറും പറത്തി. ബിപുല്‍ ശര്‍മ(27*)മികച്ച പിന്തുണ നല്‍കി. അഞ്ചിന് 84 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ നമാന്‍ ഓജ(10) ബിപുല്‍ ശര്‍മ എന്നിവരെ കൂട്ടുപിടിച്ച് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു വാര്‍ണര്‍. ശിഖര്‍ ധവാന്‍(0) ഹെന്റിക്‌സ്(11) യുവരാജ് സിങ്(8) ദീപക് ഹൂഡ(4) എന്നിവര്‍ നിരാശപ്പെടുത്തി. ഫൈനലില്‍ ബാംഗ്ലൂരാണ് ടീമിന് എതിരാളി.

ആരോണ്‍ ഫിഞ്ചി(50)ന്റെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് ഗുജറാത്ത് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.ബൗളിങിന് അനുകൂലമായ ഡല്‍ഹിയിലെ പിച്ചില്‍ ടോസ് നേടിയ ഹൈദരാബാദ് ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ അവര്‍ക്ക് തിരിച്ചടിയേറ്റു. ഓപണര്‍ ഏകലവ്യ ദ്വിവേദി(5)യെ ഭുവനേശ്വര്‍ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി. അധികം വൈകാതെ തന്നെ ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന(1)യുടെ വിക്കറ്റും ടീമിന് നഷ്ടമായി. രണ്ടിന് 19 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ ബ്രണ്ടന്‍ മക്കല്ലം(32) ദിനേഷ് കാര്‍ത്തിക്(26) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ മുന്നോട്ടുനയിച്ചത്. മക്കല്ലത്തിന്റെ ബാറ്റില്‍ നിന്ന് അഞ്ചു ബൗണ്ടറികള്‍ അതിര്‍ത്തി കടന്നപ്പോള്‍ കാര്‍ത്തിക് 19 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറും പറത്തി. എന്നാല്‍ അപ്രതീക്ഷിതമായി കാര്‍ത്തിക് റണ്ണൗട്ടായത് ടീമിനെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളിയിട്ടും. കാര്‍ത്തിക്ക് പുറത്തായതിന് ശേഷം മക്കല്ലം, ഡ്വയ്ന്‍ സ്മിത്ത്(1) എന്നിവര്‍ക്ക് അധികം മുന്നേറാനായില്ല.
പക്ഷേ പോരാട്ടം തുടര്‍ന്ന ഫിഞ്ച് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൂചലനത്തില്‍ വിറച്ച് വെനസ്വേല; മരണപ്പെട്ടവരുടെ എണ്ണം 164 ആയി, ആയിരത്തിലധികം പേര്‍ക്ക് പരുക്ക്

International
  •  18 days ago
No Image

വിദ്യാർഥികളെ 'ഭീകരവാദികൾ' എന്ന് വിളിച്ചത് അംഗീകരിക്കാനാകാത്തത്; ധർമേന്ദ്ര പ്രധാനെതിരേ രാഹുൽ ഗാന്ധി

National
  •  18 days ago
No Image

6 രാജ്യങ്ങൾക്ക് കൂടി വിസ ഓൺ അറൈവൽ അനുവദിച്ച് യുഎഇ; ആനുകൂല്യം ഈ നിബന്ധനകളോടെ

uae
  •  18 days ago
No Image

നാളെ ഒരു ജില്ലയിലും മഴ അലര്‍ട്ടുകളില്ല: ശനിയാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  18 days ago
No Image

പെരുമ്പാവൂരിലെ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വിദേശത്ത് നിന്ന്; ദമ്പതികള്‍ വന്‍ ലഹരി ശൃംഖലയിലെ കണ്ണികളെന്ന് പൊലിസ്

Kerala
  •  18 days ago
No Image

സി.ജെ.പി പ്രതിഷേധത്തിനിടെ പ്രവര്‍ത്തകന് മര്‍ദനം;  കര്‍ശന നടപടിയാവശ്യപ്പെട്ട് നേതൃത്വം

National
  •  18 days ago
No Image

പാസ്‌പോര്‍ട്ടും പൗരത്വവും: ഇത് ഇന്നലെ എടുത്ത തീരുമാനമല്ല; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  18 days ago
No Image

ഹോട്ടലുകാര്‍ക്ക് ആശ്വാസം;  വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം നീക്കി

National
  •  18 days ago
No Image

പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഡി.വൈ.എഫ്.ഐ നേതാവായ താല്‍ക്കാലിക ജീവനക്കാരന്‍ കസ്റ്റഡിയില്‍

Kerala
  •  18 days ago
No Image

'സോറി അമ്മാ...' നീറ്റ് പുനഃപരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി 18കാരന്‍ 

National
  •  18 days ago