HOME
DETAILS

സമരപ്പന്തലുകള്‍ പൊളിക്കണമെന്ന ഹരജിയില്‍ കോടതി ഇടപെട്ടില്ല

  
backup
January 31 2017 | 19:01 PM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

കൊച്ചി: തിരുവനന്തപുരം ലോ അക്കാദമിക്കു മുന്നിലെ സമരപ്പന്തലുകള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ നല്‍കിയ ഉപ ഹരജിയില്‍ ഇടപെടാന്‍ ഹൈക്കോടതി തയാറായില്ല. ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ സമരം തുടങ്ങിയതു മുതല്‍ കോളജ് അടഞ്ഞു കിടക്കുകയാണെന്നും ഒരുതരത്തിലുള്ള തടസ്സവും സൃഷ്ടിക്കാതെ സമാധാനപരമായാണു സമരം നടത്തുന്നതെന്നും വിദ്യാര്‍ഥി സംഘടനകള്‍ ബോധിപ്പിച്ചു.

പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടു നേരത്തെപ്രിന്‍സിപ്പല്‍ നല്‍കിയ ഹരജിയില്‍ കോളജിലേക്കുള്ള പ്രവേശനം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും കോളജിനു സംരക്ഷണം നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ഉത്തരവ് ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഉപഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. എന്നാല്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, മാനേജ്‌മെന്റംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് കോളജില്‍ പ്രവേശിക്കുന്നതിനു തടസമുണ്ടെന്നു പരാതി ലഭിച്ചാല്‍ ഉചിതമായ നടപടിയെടുക്കാന്‍ പൊലിസിനോടു തയാറകണമെന്നും കോടതി വ്യക്തമാക്കി.

ലോ അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥിയായ പേരൂര്‍ക്കട സി.ഐയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് കെ.എസ്.യുവിനും എം.എസ്.എഫിനും വേണ്ടി ഹാജരായ അഭിഭാഷകര്‍ ബോധിപ്പിച്ചു. ഇതു രേഖപ്പെടുത്തിയ ശേഷമാണ് ഉപഹരജിയില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

പേരൂര്‍ക്കടയില്‍ നിന്ന് കോളജിലേക്കുള്ള റോഡില്‍, കോളജ് ഗേറ്റിനു സമീപം ബി.ജെ. പി നേതാവ് വി മുരളീധരന്‍ നിരാഹാര സത്യഗ്രഹം കിടക്കുന്ന പന്തല്‍ ഉള്‍പ്പെടെ ഏഴ് സമരപ്പന്തലുകളാണ് ഉള്ളതെന്നും കോളജിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുന്ന നിലയിലാണ് ഈ പന്തലുകളെന്നും ലക്ഷ്മി നായര്‍ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ജനുവരി 27 ന് കോളജ് വീണ്ടും തുറന്നപ്പോള്‍ ഒരു വിദ്യാര്‍ഥിയെപ്പോലും അകത്തേക്ക് കടത്തി വിട്ടില്ലെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
ഒരു കാറിന് കഷ്ടിച്ചു കടന്നുപോകാനുള്ള വഴി മാത്രമാണ് ഇപ്പോഴുള്ളത്. 1200 വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജില്‍ 80 ഓളം പേര്‍ മാത്രമാണ് സമരം ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  15 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  15 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago