സ്വകാര്യ മേഖലയില്‍ സ്വദേശികളെ പിരിച്ചു വിടുന്നതിനു വിലക്കേര്‍പ്പെടുത്തി
റിയാദ്: സഊദിയില്‍ സ്വദേശികളെ പിരിച്ചുവിടുന്നതിനെതിരേ വിലക്കേര്‍പ്പെടുത്തി സഊദി തൊഴില്‍ നിയമത്തില്‍ ഭാഗിക പരിഷ്കരണം. തൊഴില്‍ നിയമത്തിലെ 74 മുതല്‍ 77 വരെയുള്ള അനുഛേദങ്ങളില്‍ ഭാഗികമായി പരിഷ്കരണം വരുത്തിയാണ് തൊഴില്‍ മന്ത്രാലയം വിജ്ഞാപനമിറക്കിയത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കടുത്ത നടപടികളും ശുപാര്‍ശ ചെയ്യുന്നുണ്ടണ്ട്. പുതിയ നിയമത്തോടെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ പിരിച്ചു വിടുന്നതിനു വ്യക്തമായ കാരണം തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കണം. വന്‍കിട കമ്പനികള്‍, ഇടത്തരം കമ്പനികള്‍ എന്നിവിടങ്ങളില്‍ നിന്നും സ്വദേശികളെ പിരിച്ചു വിടുന്നതിനു പൂര്‍ണ വിലക്കേര്‍പ്പെടുത്തുന്നതാണ് പരിഷ്കരണത്തിലെ മുഖ്യ ഭാഗവും. സ്ഥാപനത്തിലെ ഒരു ശതമാനം അല്ലെങ്കില്‍ പത്തു തൊഴിലാളികളെ ഒരു വര്‍ഷത്തിനുള്ളില്‍ പിരിച്ചുവിടുകയാണെങ്കില്‍ കൂട്ട പിരിച്ചുവിടലായി പരിഗണിച്ചു സ്ഥാപനത്തിനെതിരേ നടപടികള്‍ കൈക്കൊള്ളും. സ്ഥാപനം പാപ്പരായി പ്രഖ്യാപിക്കുകയോ അടച്ചു പൂട്ടുകയോ ചെയ്തെങ്കില്‍ മാത്രമാണ് ശിക്ഷയില്‍ ഇളവ് ലഭിക്കുക.
എന്നാല്‍ ഇക്കാലയളവില്‍ ഇത്തരം കമ്പനികളിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റു കമ്പനികളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."