ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് മിനിമം കൂലി നടപ്പാക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്
ചെറുവത്തൂര്‍: ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് പുതിയ കൂലി നിശ്ചയിച്ച് മിനിമം കൂലി നടപ്പാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു. ദിനേശ് അപാരല്‍സ് ചെറുവത്തൂരിലെ വിപൂലികരിച്ച യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള നികുതി സമ്പ്രദായത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. നിലവില്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ 14.5 ശതമാനം നികുതിക്ക് തുല്യമായ തുക ദിനേശ് സംഘത്തിന് തിരിച്ചു നല്കാന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പരമ്പരാഗത തൊഴില്‍ മേഖലയില്‍ മിക്കയിടത്തും മിനിമം കൂലി നിശ്ചിച്ചിട്ടില്ല. ഇത് പരിഹരിക്കാന്‍ പൂരക വരുമാന പദ്ധതിപ്രകാരം മിനിമം കൂലിക്ക് സമാനമായ തുക തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി.
ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘം ചെയര്മാന് സി.രാജന് റിപോര്‍ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജാനകി,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, ബ്ലോക്ക് പഞ്ചായത്തംഗം വെങ്ങാട്ട് കുഞ്ഞിരാമന്, പഞ്ചായത്തംഗം കെ.നാരായണന്, ചെറുവത്തൂര്‍ ദിനേശ് ബീഡി തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് വി.വി.നാരായണന്, കെ.എം.ശ്രീധരന്, ടി.കൃഷ്ണന്, കെ.ശശിധരന്, കെ.വി.ശശി, സി.വി.ചന്ദ്രന്, കെ.നാരായണന്, മുനമ്പത്ത് ഗോവിന്ദന്, എന്‍.വി.വിജയകുമാര്‍, എ.കെ.ശശാങ്കന്, കെ.ബാലകൃഷ്ണന് സ്വാഗതവും കെ.പ്രഭാകരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."