ജി.ഡി.പി എന്നാല്‍ മോദിയുടെ മൊത്ത ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമെന്ന് രാഹുല്‍
ന്യൂഡല്‍ഹി: ജി.ഡി.പി (മൊത്തം ആഭ്യന്തര ഉല്പാദനം) എന്നാല്‍ മോദിയുടെ മൊത്ത ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം (ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്സ്) ആണെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജി.എസ്.ടിക്ക് ഗബ്ബാര്‍ സിങ് ടാക്സ് എന്നു പരിഹസിച്ചതിനു പിന്നാലെയാണ് മൊത്ത ആഭ്യന്തര ഉല്പാദനത്തിന് പുതിയ നിര്‍വചനവുമായി രാഹുല്‍ ട്വീറ്റ് ചെയ്തത്.
നിക്ഷേപരംഗത്തും ബാങ്ക് ക്രെഡിറ്റ് വളര്‍ച്ചയിലും മാന്ദ്യം അനുഭവപ്പെടുന്നുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല, കാര്‍ഷിക വളര്‍ച്ചയും നടക്കുന്നില്ല-രാഹുല്‍ ആരോപിക്കുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ കണക്കുകള്‍ സഹിതമുള്ള വാര്‍ത്തയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ബുദ്ധിയും മിസ്റ്റര്‍ മോദിയുടെ മൊത്ത ഭിന്നിപ്പിക്കല്‍ രാഷ്ട്രീയവും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കുന്നത് വലിയ നഷ്ടങ്ങളാണെന്നും രാഹുല്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."