HOME
DETAILS

കരിമ്പാലൂരില്‍ കല്ലു വെട്ടാനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു

  
backup
May 28, 2016 | 12:49 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81-%e0%b4%b5%e0%b5%86%e0%b4%9f

പാരിപ്പള്ളി: കരിമ്പാലൂരില്‍ ജെ.സി.ബിയുമായി കല്ല് വെട്ടാനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ കരിമ്പാലൂര്‍ കശുവണ്ടി ഫാക്ടറിക്ക് എതിര്‍വശത്തെ സ്വകാര്യ വ്യക്തിയുടെ 12 സെന്റ് പുരയിടത്തിലാണ് കല്ല് വെട്ട് സംഘമെത്തിയത്.
തുടര്‍ന്ന് അയല്‍വാസികള്‍ സംഘടിച്ചെത്തി  പ്രവര്‍ത്തനങ്ങള്‍ തടയുകയായിരുന്നു. വിവരമറിഞ്ഞ് പാരിപ്പള്ളി പൊലിസെത്തി ഇരുകൂട്ടരെയും
സ്‌റ്റേഷനിലെത്തിച്ചു. കല്ല് വെട്ടാന്‍ ഹൈക്കോടതി ഉത്തരവുള്ളതായും അതിനാല്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍
പാടില്ലെന്നും പൊലിസ് അറിയിച്ചു.
എന്നാല്‍ കലക്ടര്‍ക്ക് നേരത്തെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അനധികൃത കല്ല് വെട്ട് തടയണമെന്ന്  ജിയോളജി വകുപ്പിന് കലക്ടര്‍ നല്‍കിയ നിര്‍ദേശത്തിന്റെ രേഖ നാട്ടുകാര്‍ പൊലിസിനു മുന്നില്‍ വച്ചു. തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ പൊലിസ് നിര്‍ദ്ദേശിച്ചു. വിവരമറിഞ്ഞ് പാരിപ്പള്ളി വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിക്കുകയും തഹസീല്‍ദാര്‍ക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തു. തങ്ങളുടെ വ്യാജ ഒപ്പിട്ടാണ് സമ്മതപത്രം തയ്യാറാക്കിയതെന്നും ജിയോളജിസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.  
വൈകിട്ട്  പ്രദേശവാസികള്‍  കലക്ടറെ സന്ദര്‍ശിച്ച്  വീണ്ടും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് വില്ലേജ് അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 days ago