ഭക്ഷണശാലയിലും മത്സരാവേശം; സമ്മാനം നേടി പ്രമുഖര്‍
കേരള സംസ്ഥാന കലോത്സവത്തില്‍ വേദിയിലെ പ്രകടനത്തില്‍ മാത്രമല്ല ഭക്ഷണശാലയില്‍ നിന്നും സമ്മാനം സ്വന്തമാക്കാം. ഇതുകേട്ട് തീറ്റക്കൊതിയന്മാര്‍ വായില്‍ വെള്ളമിറക്കണ്ട. ഏറ്റവും കൂടുതല്‍ കഴിച്ച വ്യക്തിക്കല്ല, പകരം ഏറ്റവും മാന്യമായി ഭക്ഷണം കഴിക്കുന്ന വ്യക്തിക്കാണ് കലോത്സവത്തിലെ ഭക്ഷണകമ്മിറ്റി സമ്മാനം ഒരുക്കിയിരിക്കുന്നത്. ഒറ്റ വറ്റു പോലും കളയാണ്ട് കഴിക്കുക എന്നതാണ് പ്രധാനനിബന്ധന.
സിസിടിവി ക്യാമറകളടക്കം ഭക്ഷണശാലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. മത്സരാര്‍ഥികള്‍ മാത്രമല്ല, അധ്യാപകരും രക്ഷിതാക്കളും മാധ്യമപ്രവര്‍ത്തകരും വിധികര്‍ത്താക്കളും മറ്റു പ്രമുഖരുമടക്കം ഭക്ഷണം കഴിക്കാനെത്തുന്ന ഓരോരുത്തരും ഭക്ഷണകമ്മിറ്റി അംഗങ്ങളുടെ നിരീക്ഷണത്തിലായിരിക്കും. സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി സുനില്‍ കുമാറും ഗ്രീന്‍ പ്രോട്ടോക്കോള്‍ ചെയര്‍മാന്‍ ടിഎന്‍ പ്രതാപനും ഇത്തരത്തില്‍ സമ്മാനം നേടിയവരില്‍പെടും. ഭക്ഷണകമ്മിറ്റി ഭാരവാഹികളായ ജോണ്‍ ഡാനിയല്‍, ബാബുദാസ്, എ.എം ജെയ്‌സണ്‍, കെ.എസ് ദീപന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഭക്ഷണശാലയിലെ ഈ മത്സരം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."