ബല്‍റാമും അമൂല്‍ ബേബിയെന്ന് വി.എസ്
തിരുവനന്തപുരം: അമൂല്‍ ബേബിയെന്ന പ്രയോഗം വി.ടി ബല്‍റാമിനും ചേരുമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ഇന്നലെ ചില പത്രങ്ങളില്‍ വി.എസ് എഴുതിയ ലേഖനത്തിലാണ് ബല്‍റാമിന്റെ പേരെടുത്ത് പറയാതെ ഈ പരാമല്‍ശം.
2011ലെ നിയമസഭാ തെരഞ്ഞടുപ്പു വേളയില്‍ അസംബന്ധജഡിലവും അര്‍ഥശൂന്യവുമായ പ്രസ്താവന നടത്തിയതിന് രാഹുല്‍ ഗാന്ധിയെ താന്‍ അമൂല്‍ ബേബി എന്നു വിളിച്ചിരുന്നു. ഇപ്പോള്‍ എ.കെ.ജി എന്ന വന്‍മരത്തിനു നേരെ ആത്മാര്‍ഥതയില്ലാത്ത അധരവ്യായാമം നടത്തുന്ന കോണ്‍ഗ്രസിന്റെ യുവനേതാവിനും ഈ വിശേഷണം അന്വര്‍ഥമാണെന്ന് തനിക്കു തോന്നുന്നു. കാരണം, എ.കെ.ജിയുടെ വേര്‍പാടിനു ശേഷം ഭൂജാതനായ വ്യക്തിയാണ് ഈ യുവനേതാവ്.
കംപ്യൂട്ടര്‍ കൊണ്ടുള്ള കളികളില്‍ ഇദ്ദേഹം ബഹുമിടുക്കനാണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നുണ്ട്. കംപ്യൂട്ടറും സാമൂഹ്യമാധ്യമങ്ങളുമൊക്കെ വന്നിട്ട് ഏറെക്കാലമൊന്നും ആയിട്ടില്ലല്ലോ.
അതിനു മുന്‍പേതന്നെ ഇവിടെ മനുഷ്യരുണ്ട്. അവരുടെ ജീവിതത്തിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ട്. അവയുടെയെല്ലാം അരികുകളിലൂടെയെങ്കിലും സഞ്ചരിച്ചിരുന്നില്ലെങ്കില്‍ അവരെക്കുറിച്ച് എന്തു പറയാനാണ്?
മഹാത്മാഗാന്ധി കസ്തൂര്‍ബായെ വിവാഹം കഴിക്കുമ്പോള്‍ ഗാന്ധിജിക്കു പതിമൂന്നും കസ്തൂര്‍ബായ്ക്ക് പതിനൊന്നും വയസ്സേ ഉണ്ടായിരുന്നുള്ളൂ. കസ്തൂര്‍ബായുമായി ബന്ധപ്പെട്ട വൈകാരിക ചിന്തകള്‍ മൂലം പഠനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഗാന്ധിജി തന്നെ ആത്മകഥയില്‍ പറയുന്നുണ്ട്. ഈ യുവനേതാവ് ഗാന്ധിജിയുടെ ആത്മകഥ മനസിരുത്തി ഒന്നു വായിച്ചുനോക്കണം.
എന്നിട്ട് വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകള്‍ മനസിലാക്കി ഗാന്ധിജിയെപ്പറ്റിയും എ.കെ.ജിയെപ്പറ്റി പറഞ്ഞതുപോലെ വല്ലതുമൊക്കെ പറയാന്‍ കഴിയുമോ എന്ന് മാലോകരോട് പറയണം എന്നാണ് താന്‍ ആശിക്കുന്നത്.
ഈ വിദ്വാന്റെ പരാമര്‍ശം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളൊക്കെ പ്രതികരിച്ചിട്ടുണ്ട്. പരാമര്‍ശത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല, പറയാന്‍ പാടില്ലാത്താണ് എന്നൊക്കെയാണ് ഇക്കൂട്ടര്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗീകരിക്കാത്ത ഒരു കാര്യം പറഞ്ഞയാളെ തിരുത്താന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും ലേഖനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."