HOME
DETAILS

അടിസ്ഥാന സൗകര്യങ്ങളില്ല; ഇതര സംസ്ഥാന തൊഴിലാളികള്‍ ദുരിതത്തില്‍

  
backup
May 28 2016 | 01:05 AM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

കടുത്തുരുത്തി: വാഹനങ്ങളില്‍ മൃഗങ്ങളെ കുത്തി നിറച്ചു കൊണ്ടു പോകുന്നതു പോലെ ആളുകളെ കയറ്റിയും വൃത്തിഹീനമായ ചുറ്റുപാടുകളില്‍ താമസിപ്പിച്ചും അന്യസംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതു പതിവു കാഴ്ച്ചയാകുന്നു. ഇവരെ കുറിച്ചു കൃത്യമായ വിവരങ്ങളോ കണക്കുകളോ കൈയില്‍ ഇല്ലാത്തത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ക്കും വിനയാകുന്നു.
പണത്തിനു വേണ്ടി എന്തു ജോലിയും ചെയ്യാന്‍ തയാറാവുന്ന ഇവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരുമില്ലാത്തതാണ് ഇവരെ അമിതമായി ചൂഷണം ചെയ്യുന്നതിനു പ്രധാന കാരണം. വാഹനങ്ങളില്‍ തൊഴിലാളികളെ കുത്തി നിറച്ചു കൊണ്ടു പോകുന്നത് വ്യാപകമാണെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടികള്‍ ഉണ്ടാകാറില്ല.
പലപ്പോഴും പണി സാധനങ്ങളുമായി പോകുന്ന വാഹനങ്ങളില്‍ പോലും തൊഴിലാളികളെ കുത്തി നിറച്ചു പോകാറുണ്ടെന്നു പോലീസും സമ്മതിക്കുന്നു. കടുത്തുരുത്തി സ്റ്റേഷന്‍ പരിധിയില്‍ ഇത്തരം സംവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു പോലീസ് പറയുന്നു. ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളും തൊഴിലിടങ്ങളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. ജില്ലയില്‍ അന്യ സംസ്ഥാന തൊഴിലാളികളായി എത്ര പേരുണ്ടെന്നതിനു അധികൃതരുടെ കൈയില്‍ യാതൊരുവിധ കണക്കുകളുമില്ല. ജില്ലാ ലേബര്‍ ഓഫിസില്‍ ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് സര്‍ക്കാര്‍ രേഖകളില്‍ ഉള്ളത്. ഇതിന്റെ പതിന്മടങ്ങ് തൊഴിലാളികള്‍ ഏജന്‍സികള്‍ വഴി ജില്ലയിലെത്താറുണ്ടെന്നാണ് പറയുന്നത്. റിക്രൂട്ട്‌മെന്റ് ലൈസന്‍സുള്ളവര്‍ക്കു മാത്രമേ ഏജന്‍സികള്‍ വഴി അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കെത്തിക്കാനുള്ള അനുമതിയുള്ളൂ.
എന്നാല്‍ ഇന്നു വ്യാപകമായി ഏജന്‍സികള്‍ വഴി തൊഴിലാളികളെ ജില്ലയിലേക്കു എത്തിക്കുന്നു. ഇവരെ ലേബര്‍ ഓഫിസുകളിലെത്തിച്ചു രജിസ്റ്റര്‍ ചെയ്ത് ക്ഷേമനിധിയടക്കമുള്ള ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കുന്ന കോണ്‍ട്രാക്ടര്‍മാര്‍ അപൂര്‍വമാണ്. മിക്കവരും ഇവരെ അമിതമായി ചൂഷണം ചെയ്യുന്നതല്ലാതെ ഇവര്‍ക്കു ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുകയാണ് ചെയ്യുന്നത്. ഇതിനാല്‍ തൊഴിലിടങ്ങളില്‍ വച്ച് അപകടം സംഭവിക്കുകയോ മറ്റോ ചെയ്താല്‍ മതിയായ ചികിത്സ പോലും ഇവര്‍ക്കു ലഭിക്കാതെ വരികയാണ്. ഇത്തരത്തില്‍ അപകടമരണം സംഭവിച്ച മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാവാത്ത സംഭവങ്ങളും മുളക്കുളത്തുണ്ടായിട്ടുണ്ട്. കോണ്‍ക്രീറ്റ്, കരാര്‍ ജോലികള്‍, ക്വാറികള്‍, കെട്ടിട നിര്‍മാണം, ഇഷ്ടിക കളങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി വിവിധ മേഖലകളിലെല്ലാം ഇത്തരക്കാര്‍ സജീവമായുണ്ട്.  ക്വാറികളിലുള്‍പെടെ പലയിടത്തും യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് ഇവരെ കൊണ്ട് തൊഴിലെടുപ്പിക്കുന്നത്.
ജോലിക്കിടെ അപകടമുണ്ടായി മരിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന പരാതിയുമുണ്ട്. അതതു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ കരാറുകാര്‍ പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കണമെന്നു നിയമമുണ്ട്.
ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ സ്റ്റേഷനില്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാറില്ലെന്നു മാത്രം. ഓരോ പോലീസ് സ്റ്റേഷനിലും ഇവര്‍ക്കായി പ്രത്യേക രജിസ്റ്ററും ഉണ്ടെങ്കിലും കാര്യമുണ്ടാകാറില്ല. തൊഴിലിടങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാനാവശ്യമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് സാമൂഹിക പ്രവര്‍ത്തകരുള്‍പെടെയുള്ളവരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റഗ്രാമിലൂടെ സൗഹ‍ൃദം, ബന്ധം സ്കൂൾ അധികൃതർ വീട്ടിലറിയിച്ചു; ഹൈദരാബാദ് സ്കൂളിലെ വിദ്യാർത്ഥികളുടെ ആത്മഹത്യ; പ്രിൻസിപ്പലിനും രക്ഷിതാക്കൾക്കുമെതിരെ വിമർശനം

National
  •  2 months ago
No Image

ഗോവിന്ദചാമിയുടെ ജയിൽചാട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം | Kerala Rain Alert Updates

Kerala
  •  2 months ago
No Image

കളിക്കുന്നതിനിടെ കയ്യില്‍ ചുറ്റിയ മൂര്‍ഖനെ കടിച്ചു കൊന്ന് രണ്ടു വയസ്സുകാരന്‍

National
  •  2 months ago
No Image

ജോലിസമയം കഴിഞ്ഞുള്ള ഓൺലൈൻ ട്രെയിനിങ്: യുവാവിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ജീവനക്കാരനെ അക്രമിച്ചു

Kerala
  •  2 months ago
No Image

മദ്യപാനിയായ ഭർത്താവിന്റെ ക്രൂരത സഹിക്കവയ്യാതെ അമ്മ മൂന്ന് പെൺമക്കളെ വിഷം കൊടുത്ത് കൊന്നു

National
  •  2 months ago
No Image

ഇന്ത്യയിൽ വെളിച്ചെണ്ണ വില കുത്തനെ ഉയരുന്നു; പാമോയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ മലേഷ്യയിൽ നിന്ന് എണ്ണപ്പന വിത്തുകൾ വൻതോതിൽ ഇറക്കുമതി

National
  •  2 months ago
No Image

ഗസ്സയില്‍ പത്തു മണിക്കൂര്‍ വെടിനിര്‍ത്തല്‍; മാനുഷിക സഹായങ്ങള്‍ എത്തിക്കാനെന്ന് ഇസ്‌റാഈല്‍ , 'കു'തന്ത്രപരമായ നീക്കമെന്ന ആശങ്കയില്‍ ഗസ്സന്‍ ജനത

International
  •  2 months ago
No Image

യുവാവിന്റെ കൊലപാതകത്തിൽ ഭാര്യ കസ്റ്റഡിയിൽ; ട്യൂഷൻ അധ്യാപകനുമായുള്ള അടുപ്പം കൊലപാതകത്തിന് കാരണമെന്ന് ആരോപണം

National
  •  2 months ago

No Image

ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ആശങ്ക: മാനസികാരോഗ്യം ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏകീകൃത നയം നടപ്പാക്കണം 

National
  •  2 months ago
No Image

ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; വിശ്വാസ്യത കൂട്ടാൻ പത്രസമ്മേളനവും പരാതിയും, ഒടുവിൽ ഗ്രാമപഞ്ചായത്ത് മെമ്പറായ ഭാര്യ കുടുങ്ങിയതിങ്ങനെ

National
  •  2 months ago
No Image

വാക്കുതർക്കത്തെ തുടർന്ന് പ്രണയിനിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ, പ്രതി സ്വയം കീഴടങ്ങി

Kerala
  •  2 months ago
No Image

ഗസ്സയുടെ വിശപ്പിനു മേല്‍ ആകാശത്തു നിന്ന് 'ഭക്ഷണപ്പൊതികളെറിയാന്‍' ഇസ്‌റാഈല്‍; ഇത് അപകടകരം, പട്ടിണിയില്‍ മരിക്കുന്ന ഒരു ജനതയെ അപമാനിക്കല്‍, നടപടിക്കെതിരെ യു.എന്‍ ഉള്‍പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് 

International
  •  2 months ago