HOME
DETAILS

സിക വൈറസ്: റിയോ ഒളിംപിക്‌സ് മാറ്റിവെക്കണമെന്ന് ഡബ്യു.എച്ച്.ഒ യോട് ശാസ്ത്രജ്ഞര്‍

  
backup
May 28, 2016 | 4:16 AM

%e0%b4%b8%e0%b4%bf%e0%b4%95-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%b1%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%92%e0%b4%b3%e0%b4%bf%e0%b4%82%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e2%80%8c

റിയോ ഡി ഷാനെയ്‌റോ: സിക വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സ് ബ്രസീലില്‍ നിന്നും മാറ്റുകയോ നീട്ടിവെക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രജ്ഞര്‍ ലോകാരോഗ്യസംഘടനയ്ക്ക് തുറന്ന കത്തെഴുതി.ലോക പ്രശസ്ത സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരുമുള്‍പ്പെടെ 150 ഓളം വിദഗ്ദരാണ് ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പ്പിച്ച തുറന്ന കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

സിക വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒളിംപിക്‌സ് പോലൊരു വലിയ കായിക മാമാങ്കവുമായി മുന്നോട്ട് പോകുന്നത് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്ന് ശാസ്ത്രജ്ഞര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബ്രസീലിലെ കാര്യക്ഷമമല്ലാത്ത കൊതുകുനിവാരണ സംവിധാനങ്ങളും ആരോഗ്യമേഖലയിലെ മോശം നിലവാരവും ഒളിംപിക്‌സ് നടത്താന്‍ പര്യാപ്തമല്ലെന്നും ശാസ്ത്രജ്ഞര്‍ ആരോപിക്കുന്നു.


ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി അഞ്ച് ലക്ഷത്തോളം പേര്‍ റിയോയിലെത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ശാസ്ത്രജ്ഞരുടെ കത്തിലുണ്ട്. ഇന്റര്‍ നാഷണല്‍ ഒളിംപിക്‌സ് കമ്മറ്റിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കാതെ പോവരുതെന്നും ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയെ ഓര്‍മപ്പെടുത്തുന്നു. എന്നാല്‍ ഇപ്പോള്‍ ഒളിംപിക്‌സ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മറ്റിയുടെ നിലപാട്. ആഗസ്റ്റ് 5 മുതല്‍ 21 വരെയാണ് റിയോ ഒളിംപിക്‌സ് നിശ്ചയിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago