സാഹിത്യോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും
കോഴിക്കോട്: സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയായ കേരളാ സാഹിത്യോത്സവത്തിന് ഇന്ന് തിരശീല വീഴും. സര്‍ക്കാരിന്റെ വിവിധ വകുപ്പും ഡി.സി കിഴക്കേ മുറി ഫൗണ്ടേഷനും സംയുക്തമായാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ഇന്ന് വേദിയില്‍ നോര്‍വെ എഴുത്തുകാരന്‍ റൂനോ ഇസാക്‌സെന്‍, സാറാ ജോസഫ്, ടി.പി രാജീവന്‍, പ്രഭാവര്‍മ, എം.ജി.എസ് നാരായണന്‍, ബോസ് കൃഷ്ണമാചാരി, ഇന്ദു മേനോന്‍, റോമിലാ ഥാപ്പര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനാവും. തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉപഹാര സമര്‍പ്പണം നടത്തും.
തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സാഹിത്യ ക്വിസ് വിജയികള്‍ക്കുള്ള സമ്മാനവും വിനോദ സഞ്ചാര മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമ അവാര്‍ഡും വിതരണം ചെയ്യും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ സാഹിത്യോത്സവ ബുള്ളറ്റിന്‍ പ്രകാശനം ചെയ്യും. എം.കെ രാഘവന്‍ എം.പി ആദ്യ കോപ്പി ഏറ്റുവാങ്ങും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ടൂറിസം ഡയറക്ടര്‍ യു.വി ജോസ്, ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ചന്ദ്രന്‍, വിനോദ് നമ്പ്യാര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."