ഓപ്പറേഷന്‍ ഷൈലോക്ക്; ആറു പേര്‍ പിടിയില്‍
കൊല്ലം: അമിത പലിശയ്ക്ക് പണം കടംകൊടുക്കുന്ന ബ്ലേഡ് മാഫിയക്കെതിരേയുള്ള നടപടിയുടെ ഭാഗമായി സിറ്റിയിലെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളെ ഏകോപിപ്പിച്ച് 'ഓപ്പറേഷന്‍ ഷൈലോക് 2' എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ആറ് പേര്‍ അറസ്റ്റിലായി.
നാലായിരം രൂപയുടെ നിരോധിച്ച നോട്ടുകളും കണ്ടെടുത്തു.
ചവറ തെക്കുംഭാഗം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട തേവലക്കര മുള്ളിക്കാലമുറി കാക്കത്തോട്ടത്തില്‍ വടക്കതില്‍ റഷീദ്(50), കിളികൊല്ലൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മങ്ങാട് അറുനൂറ്റിമംഗലം സുകുമാര മന്ദിരത്തില്‍ സുപ്രിയകുമാര്‍ (50), ചവറ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ നീണ്ടകര ഫിഷര്‍മെന്‍ കോളനി വടക്കേയറ്റത്ത് വീട്ടില്‍ ജോയി (48), പള്ളിത്തോട്ടം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ സൂചിക്കാരന്‍മുക്ക് തങ്ങളഴികം പുരയിടത്തില്‍ ഐഷത്ത് (52), കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ തഴവ തെക്കുംമുറി മേക്ക് ആവണിയില്‍ ത്യാഗരാജന്‍ ,തൊടിയൂര്‍ സോപാനത്തില്‍ മോഹനന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇതിന് പുറമെ മെഴ്‌സിഡസ് ബെന്‍സ് അടക്കമുള്ള ആഡംബര വാഹനങ്ങള്‍, നൂറ് കണക്കിന് വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍, ഒപ്പിട്ട് തുകയെഴുതാത്ത ചെക്കുകള്‍, മുദ്രപത്രങ്ങള്‍, ആധാരങ്ങള്‍ തുടങ്ങിയവയും പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."