ശ്രീജിവിന്റെ മരണം ചെന്നിത്തലക്കെതിരേ പ്രതിഷേധം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍പുത്തന്‍ വീട്ടില്‍ ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന സഹോദരന് ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേ പ്രതിഷേധം. രാഷ്ട്രീയ മുതലെടുപ്പിനപ്പുറം താങ്കള്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ എന്തു ചെയ്തുവെന്ന് ചോദിച്ചായിരുന്നു ശ്രീജിത്തിന്റെ സുഹൃത്തിന്റെ പ്രതിഷേധം.
സി.ബി.ഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രീജിവിന്റെ സഹോദരന് ശ്രീജിത്തിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ അറിയിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഈ അവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തുനല്‍കും. ശ്രീജിത്തിന് എല്ലാവിധ നിയമസഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."