HOME
DETAILS

വായ്പാ തിരിച്ചടവ്:സഹകരണ ബാങ്കുകള്‍ അനീതി കാണിക്കരുത്: മനുഷ്യാവകാശ കമ്മിഷന്‍

  
backup
February 07 2017 | 06:02 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%b5%e0%b5%8d%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3

കാസര്‍കോട്: വായ്പാ തിരിച്ചടവിന്റെയും കുടിശികനിവാരണത്തിന്റെയും പേരില്‍ സഹകരണബാങ്കുകള്‍ ഇടപാടുകാരോട് അനീതി കാണിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
വായ്പതുക ഗഡുക്കളായി അടയ്ക്കാനും സമയം ദീര്‍ഘിപ്പിച്ചു നല്‍കാനും സാധിക്കുമോ എന്ന് ബാങ്ക് പരിശോധിക്കണമെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. പട്ടികജാതിക്കാരിയും മത്സ്യതൊഴിലാളിയുമായ നീലേശ്വരം സ്വദേശിനി വല്‍സല സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
പരാതിക്കാരി ആകെയുള്ള ഏഴ് സെന്റ് സ്ഥലം പണയപ്പെടുത്തി ഹോസ്ദുര്‍ഗ് പ്രാഥമിക സഹകരണകാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്നും വായ്പയെടുത്തിരുന്നു.
ഭര്‍ത്താവിനുണ്ടായ ഗുരുതര രോഗം കാരണം വായ്പ തിരിച്ചടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജപ്തി നടപടിക്ക്് ബാങ്ക് നോടിസ് അയച്ചിരുന്നു. ഇതുസംബന്ധിച്ച് കമ്മിഷനില്‍ സ്ത്രീ പരാതി നല്‍കിയിരുന്നു.
അതുപ്രകാരം കമ്മിഷന്‍ ബാങ്കിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരി മകളുടെ വിവാഹം നടത്തുന്നതിനായി മൂന്നുലക്ഷം രൂപയും പഴം പച്ചക്കറി വ്യാപാരത്തിനായി മൂന്നുലക്ഷവും കാഷ്-ക്രെഡിറ്റ് പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയും വായപ എടുത്തിരുന്നു. രണ്ട് വായ്പകളില്‍ കുടിശികയുണ്ട്.താനടച്ച തുക കൃത്യമായി കുറവ് ചെയ്തില്ലെന്ന് പരാതിക്കാരി വിസ്താരവേളയില്‍ കമ്മിഷനെ അറിയിച്ചു.
പരാതിക്കാരി അടച്ച തുകയും അനുവദിച്ച ഇളവുകളും ബാങ്ക് കൃത്യമായി പരിശോധിക്കണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. എല്ലാ നടപടിക്രമങ്ങളും നിയമാനുസരണം പാലിച്ചതായി ബാങ്ക് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago