നോട്ടുനിരോധനം: രണ്ടുമാസത്തെ സേവന നികുതി ഒഴിവാക്കണമെന്ന് ലോട്ടറി വില്‍പ്പനക്കാര്‍
ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ച ശേഷമുള്ള രണ്ടുമാസത്തെ ലോട്ടറികള്‍ക്കുള്ള സേവന നികുതി ഒഴിവാക്കണമെന്നും 2008 മുതലുള്ള മുന്‍കാല സേവന നികുതി ഈടാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും ലോട്ടറി ഉടമകള്‍.
ഇക്കാര്യം ഉന്നയിച്ചു കേരള സംസ്ഥാന ലോട്ടറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ഭാരവാഹികള്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.വി ജയരാജന്റെ നേതൃത്വത്തില്‍ ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ക്കു നിവേദനം നല്‍കി. മിസോറാം ലോട്ടറി കേരളത്തില്‍ നിയമം ലംഘിച്ചു പ്രവര്‍ത്തിച്ചതായി ബോധ്യമായ സാഹചര്യത്തില്‍ ഒരു ലോട്ടറിയെ മറ്റൊരു സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത വിധം നിയമഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതായും ഭാരവാഹികള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ജയരാജന്‍ പറഞ്ഞു.
നോട്ട് നിരോധിച്ച 2016 നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 31 വരെയുള്ള നികുതി പൂര്‍ണമായും ഒഴിവാക്കണം. ലോട്ടറി മേഖലയ്ക്കു കനത്ത നഷ്ടമാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."