HOME
DETAILS

ഒ.എന്‍.വി സ്മൃതി 13ന്

  
backup
February 09 2017 | 02:02 AM

%e0%b4%92-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%ae%e0%b5%83%e0%b4%a4%e0%b4%bf-13%e0%b4%a8%e0%b5%8d

 

കൊല്ലം: കേരള സാഹിത്യഅക്കാദമി ചവറ വികാസ് കലാ സാംസ്‌കാരിക സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒ.എന്‍.വി സ്മൃതി 13ന് ചവറ വികാസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചവറ വികാസുമായി കവിയ്ക്കുണ്ടായിരുന്ന നിരന്തരബന്ധ കണക്കിലെടുത്താണ് കേരള സാഹിത്യ അക്കാദമി ഒ.എന്‍.വി സ്മൃതി ചവറയില്‍ സംഘടിപ്പിക്കുന്നത്. ചരമദിനമായ 13ന് രാവിലെ ഒ.എന്‍.വിയുടെ ജന്മഗൃഹമായ നമ്പ്യാടിക്കല്‍ തറവാട്ടിലെ എഴുത്തുപുരയില്‍ രാവിലെ 8ന് സാഹിത്യ അക്കാദമി ഭാരവാഹികളും വികാസ് അംഗങ്ങളും ഒ.എന്‍.വിയുടെ ചവറയിലെ കുടുംബാംഗങ്ങളും സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തും.
രാവിലെ 9 മുതല്‍ വികാസ് ഓഡിറ്റോറിയത്തില്‍ ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി ഒ.എന്‍.വി കവിതകളുടെ ആലാപന മത്സരം നടത്തും. വിജയികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും അക്കാദമി സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും. വൈകിട്ട് 5ന് സ്മൃതി സമ്മേളനം ചവറ കെ.എസ് പിള്ളയുടെ അധ്യക്ഷതയില്‍ വികാസ് ഓഡിറ്റോറിയത്തില്‍ ചേരും. കവി കുരീപ്പുഴ ശ്രീകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. രാജുനാരായണ സ്വാമി ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
14ന് രാവിലെ 9.30ന് ഒ.എന്‍.വി സെമിനാര്‍ ആരംഭിക്കും. ഡോ. കെ പി മോഹനന്‍, ഡോ. എം.എ സിദ്ദിക്ക്,ഡോ. സി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് ശേഷം ഒ.എന്‍.വി കവിതയിലെ നവോത്ഥാന ധാരകള്‍ എന്ന വിഷയം ഡോ. പി സോമന്‍ അവതരിപ്പിക്കും. സമാപന സമ്മേളനത്തില്‍ ഡോ. കെ പി മോഹനന്‍, ശിവരാമന്‍ ചെറിയനാട് എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനവും ഉദ്ഘാടനവും സാക്ഷ്യപത്ര വിതരണവും പ്രൊഫ. വി.എന്‍ മുരളി നിര്‍വഹിക്കും. മങ്ങാട് ബാലചന്ദ്രന്‍ മോഡറേറ്ററാകും. സെമിനാറില്‍ പങ്കെടുക്കുന്നതിന് പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. നമ്പര്‍ 9495701283. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ ചവറ കെ.എസ് പിള്ള, കേരള സാഹിത്യ അക്കാദമി അംഗം ഡോ. സി ഉണ്ണികൃഷ്ണന്‍, വികാസ് ഭാരവാഹികള്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago