HOME
DETAILS
MAL
രാജധാനി എക്സ്പ്രസ് രക്ഷപ്പെട്ടത് തലനാരിഴക്ക്
backup
February 09 2017 | 19:02 PM
പട്ന: ന്യൂഡല്‍ഹി-ദിബ്രുഗര്‍ഹ് രാജധാനി എക്സ്പ്രസ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴക്ക്. കൃത്യസമയത്ത് ട്രാക്കിന്റെ പാളിച്ച കണ്ടെത്താന്‍ സാധിച്ചതാണ് അപകടം ഒഴിവാകാന്‍ ഇടയാക്കിയത്. മാന്‍സി, മഹേഷ്കുഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലായിരുന്നു അപകടം കണ്ടെത്തിയതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രാജധാനി കടന്നുപോകുന്നതിന്റെ മുമ്പ് പാളത്തിലെ ഫിഷ് പ്ലേറ്റ് അഴിച്ചെടുത്ത രീതിയിലായിരുന്നു. ഇത് കണ്ടിരുന്നില്ലെങ്കില്‍ വന്‍ അപകടം സംഭവിക്കുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അട്ടിമറി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റെയില്‍വേ അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."