ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിനു സപ്തഭാഷാസംഗമ ഭൂമിയില്‍ തുടക്കം
കാസര്‍കോട്: മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന കേരള സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം. കേരള കലാമണ്ഡലത്തിന്റെ പതിനൊന്നു നര്‍ത്തകിമാര്‍ അണിനിരന്ന സംഗീത നൃത്തശില്‍പത്തോടെയാണു സാംസ്‌കാരികോത്സവത്തിന് തിരിതെളിഞ്ഞത്. കാസര്‍കോട് ടൗണ്‍ഹാളില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷനായി. പ്രൊഫ. അഗ്രഹാര കൃഷ്ണമൂര്‍ത്തി, ഡോ.കെ ശിവറെഡ്ഡി, ഡോ.എം മീനാക്ഷി, ടി.ഡി രാമകൃഷ്ണന്‍, പ്രൊഫ. എം.എ റഹ്മാന്‍, ഡോ. വി.വി കുഞ്ഞികൃഷ്ണന്‍ എന്നിവരെ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ.ജി.സി ബഷീര്‍, നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, സി.എച്ച് കുഞ്ഞമ്പു, കെ.പി സതിഷ്ചന്ദ്രന്‍, ടി.ഇ അബ്ദുല്ല, ഹക്കീം കുന്നില്‍, പി അപ്പുക്കുട്ടന്‍, പി.വി.കെ പനയാല്‍ സംസാരിച്ചു. 14 ജില്ലകളില്‍ നിന്നും ജില്ലയിലെ 300 ലൈബ്രറികളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.
കവി സമ്മേളനം കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രഭാവര്‍മ്മ ഉദ്ഘാടനം ചെയ്തു. പി രാമന്‍ അധ്യക്ഷനായി. പ്രഭാവര്‍മയെ ഡോ.കെ ശിവറെഡ്ഡി ആദരിച്ചു. ഇ.പി രാജഗോപാലന്‍ ആദരഭാഷണം പ്രഭാഷണം നടത്തി. കനല്‍ മൈന്തന്‍, മോഹന്‍ കുണ്ടാര്‍, ഡോ. മീനാക്ഷി, മുഹമ്മദ് ബഡ്ഡൂര്‍, എഡ്വേഡ് ലോബോ തൊക്കോട്ട്, ദിവാകരന്‍ വിഷ്ണുമംഗലം, സി.എം വിനയചന്ദ്രന്‍, പി.പി.കെ പൊതുവാള്‍, ചവറ കെ.എസ്.പിള്ള, രാധാകൃഷ്ണന്‍ പെരുമ്പള പങ്കെടുത്തു.
'ബഹുസ്വരത, ജനാധിപത്യം, സംസ്‌കാരം' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇ.പി രാജഗോപാലന്‍ അധ്യക്ഷനായി. അഗ്രഹാര കൃഷ്ണമൂര്‍ത്തി, ഡോ. കെ.ശിവറെഡ്ഡി, ടി.ഡി. രാമകൃഷ്ണന്‍, ഡോ സി ബാലന്‍, നാരായണന്‍ പേരിയ, എന്‍.എസ് വിനോദ്, കെ.വി കുമാരന്‍ സംസാരിച്ചു.
രാത്രി വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്‌സിന്റെ 'ഇസ്തിരി' എന്ന നാടകവും അരങ്ങേറി. ഇന്നു രാവിലെ നാടോടിക്കലകളുടെ അവതരണം, പ്രഭാഷണം, സോളോഡ്രാമ, തെരുവ് നാടകങ്ങള്‍, നാടകങ്ങള്‍ എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."