മഹീന്ദ്ര പവറോള്‍ ജനറേറ്ററുകള്‍ വിപണിയില്‍
കൊച്ചി: കൂടുതല്‍ കരുത്തും ഇന്ധനക്ഷമതയുമായി മഹീന്ദ്ര പവറോള്‍ 250/320 കിലോവാട്ട് ആംമ്പിയര്‍ (കെ വി. എ) ശേഷിയുള്ള ഡീസല്‍ ജനറേറ്ററുകള്‍ വിപണിയിലിറക്കി.
മഹീന്ദ്ര എംപവര്‍ ശ്രേണിയിലുള്ള 9.3 ലിറ്റര്‍ എഞ്ചിനാണ് ഈ ജനറേറ്ററുകളുടെ പ്രത്യേകത. ഏറ്റവും നവീനവും മികച്ചതുമായ കോമണ്‍ റെയില്‍ ഡീസല്‍ എഞ്ചിന് (സി. ആര്. ഡി. ഇ) സാങ്കേതികവിദ്യയാണ് എഞ്ചിന്റെ കരുത്ത്.
മികച്ച ഇന്ധനക്ഷമതയും കരുത്തുമാണ് സി ആര് ഡി ഇ സാങ്കേതികവിദ്യയുടെ പ്രത്യേകതയെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവറോള്‍ ആന്‍ഡ് സ്പെയേഴ്സ് ബിസിനസ് പ്രസിഡന്റും ചീഫ് പര്‍ച്ചേസ് ഓഫീസറുമായ ഹേമന്ത് സിക്ക പറഞ്ഞു.
മഹീന്ദ്രയുടെ ചെന്നൈ റിസര്‍ച്ച് വാലിയില്‍ രൂപകല്‍പ്പനചെയ്ത് പൂണെയിലെ ചക്കാന്‍ പ്ലാന്റിലാണ് നിര്‍മ്മാണം. 250 കെ വി എ ഡീസല്‍ ജനറേറ്ററിന് 12.5 ലക്ഷമാണ്
ജി. എസ് ടി കൂടാതെയുള്ള വില. 320 കെ വി എ ജനറേറ്ററിന് 16.0ലക്ഷവും. മഹീന്ദ്ര പവറോളിന് രാജ്യമൊട്ടാകെ 200 ഡീലര്‍മാരും 400 ടച്ച് പോയിന്റുകളും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."