വീരസൈനികര്‍ക്ക് ആദരവുമായി റിട്ട.മേജര്ജനറലിന്റെ സൈക്കിള്‍ യാത്ര
ചെറുവത്തൂര്‍: രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീരജവാന്മാര്ക്ക് ശ്രദ്ധാഞ്ജലിയുമായി റിട്ട. മേജര്‍ ജനറലിന്റ സൈക്കിള്‍യാത്ര. കല്‍ക്കത്ത സ്വദേശി സോമനാഥ് ഝായാണ് സൈക്കിളില്‍ ഇന്ത്യയിലുടനീളം യാത്ര ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മേജര്‍ സോമനാഥ് ജോലിയില്‍ നിന്നു വിരമിച്ചത്. വിരമിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ സൈക്കിളുമായി ഇറങ്ങുകയായിരുന്നു.
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യയെ കാക്കാന്‍ പോരാടി മരിച്ച ധീര ജവാന്മാരെ ഓര്‍ത്തുകൊണ്ടും മറ്റുള്ളവരെ ഓര്‍മിപ്പിച്ചു കൊണ്ടുള്ള യാത്രയാണിത്. യുദ്ധസ്മാരകങ്ങളിലെത്തി ആദരപൂര്‍വം പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ചെയ്താണ് യാത്ര തുടരുന്നത്. ഇരുപത് സംസ്ഥാനങ്ങളിലെ യാത്രക്ക് ശേഷമാണ് ഇദ്ദേഹം കേരളത്തിലെത്തിയത്.
കേരളത്തിലെ വിവിധ യുദ്ധ സ്മാരകങ്ങളില്‍ ഇദ്ദേഹം പുഷ്പ ചക്രം അര്‍പ്പിച്ചു കഴിഞ്ഞു. വിമുക്തഭടന്മാര് ജില്ലയില്‍ നിരവധിയിടങ്ങളില്‍ ഇദ്ദേഹത്തിനു സ്വീകരണം നല്കി. യാത്ര ഇന്ന് വൈകീട്ടോടെ കര്ണാടകയിലേക്കെത്തും. ഹരിയാനയിലെ അംബാലയില്‍ നിന്നുമാണു യാത്ര ആരംഭിച്ചത്. ഏപ്രില്‍ മാസത്തില്‍ ഡല്‍ഹിയില്‍ സമാപിക്കും. ചെറുവത്തൂരിലെ യുദ്ധ സ്മാരകത്തില്‍ എത്തിയ സോമനാഥിന് കേരള സ്റ്റേറ്റ് എക്സ് സര്‍വിസ് ലീഗ് പ്രവര്‍ത്തകരായ സി പുരുഷോത്തമന്, സി രാജന്, വി ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."