കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി: ജല അതോറിറ്റി
കാസര്‍കോട്: കുടിവെളളം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അതു തടയാന്‍ കര്‍ശന നടപടികളുമായി ജല അതോറിറ്റി. പൊതു ടാപ്പുകളിലൂടെ വീടുകളിലേക്ക് പൈപ്പ് ഉപയോഗിച്ച് വെള്ളം എടുത്ത് കന്നുകാലികളെ കുളിപ്പിക്കല്‍, പൂന്തോട്ടം നനയ്ക്കല്‍, മറ്റു സ്വകാര്യ ഗാര്‍ഹിക-കാര്‍ഷിക നിര്‍മാണ പ്രവൃത്തികള്‍ക്ക് പൊതു പൈപ്പിലെ വെള്ളം ഉപയോഗിക്കുക, വിച്ഛേദിച്ച കണക്ഷനുകള്‍ അനുമതിയില്ലാതെ പുനഃസ്ഥാപിച്ച് കുടിവെളളം എടുക്കുക തുടങ്ങിയ വിഷയങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജല അതോറിറ്റി എക്സിക്യുട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു. വീടുകളില്‍ കേടായ മീറ്ററുകള്‍ ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് ഉടനടി മാറ്റി സ്ഥാപിക്കണം. ജല മോഷണം, ദുരുപയോഗം, പൈപ്പ് ലൈന്‍ ചോര്‍ച്ച മുതലായവ ശ്രദ്ധയില്‍പെട്ടാല്‍ സമീപത്തെ ജല അതോറിറ്റി ഓഫിസുകളില്‍ അറിയിക്കണം. ഇതിനായി രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെ കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജല അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരുടെ കണക്ഷന് വിച്ഛേദിക്കുകയും പമ്പ് സെറ്റ് അടക്കമുളള സാധന സാമഗ്രികള്‍ കണ്ടുകെട്ടി പിഴ ഈടാക്കുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജല അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."